പിണറായിക്ക് ആശ്വാസം; ലാവ്‌ലിന്‍ കേസ് രണ്ട് മാസത്തേക്ക് നീട്ടി
കൊച്ചി: ലാവലിന്‍ കേസ് വേഗത്തിലാക്കണമെന്ന സര്‍ക്കാറിന്റെ ഉപഹരജി ഹൈക്കോടതി തള്ളി. 2000 മുതലുള്ള റിവ്യൂ ഹര്‍ജികള്‍ കെട്ടികിടക്കുകയാണ് അടിയന്തിരമായി പരിഘണിക്കേണ്ട എന്ത് സാഹചര്യാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് കോടതി ചേദിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തിനായി ഹൈക്കോടതിയെ ഉപയോഗിക്കരുതെന്ന് കര്‍ശന താക്കീതും ഹൈക്കോടതി സര്‍ക്കാരിന് നല്‍കി. കേസ് ഉടന്‍ കേള്‍ക്കെണ്ടതില്ലെന്നും രണ്ട് മാസത്തേക്ക് മാറ്റുന്നതായും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു.

സിബിഐക്കു വേണ്ടി ഹാജരാകാന്‍ സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകന്‍ വരണം എന്നും പറഞ്ഞാണ് ഹരജി പരിഗണിക്കുന്നത് നീട്ടി വച്ചത്. ലാവലിന്‍ കേസ് വേഗത്തിലാക്കണമെന്ന സര്‍ക്കാരിന്റെ ഉപഹര്‍ജിക്കെതിരെ ഹൈക്കോടതിയില്‍ മുന്‍ ഊര്‍ജ സെക്രട്ടറി എ ഫ്രാന്‍സിസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവ് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ലാവലിന്‍ കേസില്‍ നിയമ ഇടപെടലുകള്‍ ഉണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications