കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ പൊളിച്ചുമാറ്റിയ റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

  • By Gokul
Google Oneindia Malayalam News

കൊച്ചി: മൂന്നാറില്‍ അനധികൃതമായി ഭൂമി കൈയ്യേറി റിസോര്‍ട്ടുകള്‍ പണിതെന്ന് കണ്ടെത്തി സര്‍ക്കാര്‍ പൊളിച്ചു നീക്കിയ റിസോര്‍ട്ടുകളുടെ ഉടമകള്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധി. പൊളിച്ചു നീക്കിയ റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഭൂമി തിരിച്ചുകൊടുക്കാനും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റീസ് എഎം ഷഫീഖും അംഗങ്ങളായ ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

സര്‍ക്കാര്‍ നടപടിക്കെതിരെ ക്ലൗഡ് നയന്‍, അബാദ്, മൂന്നാര്‍ വുഡ്‌സ് എന്നീ റിസോര്‍ട്ടുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായക വിധി. ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. ഇവരുടെ ഭൂമി തിരിച്ചു നല്‍കുകയും വേണം. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതിയാണ് കാട്ടിയതെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

high-court-kerala

കൈയ്യേറ്റം ഒഴിപ്പിക്കുമ്പോഴും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമ്പോഴും ശരിയായ രീതിയിലുള്ള നിയമനടപി സര്‍ക്കാര്‍ പാലിച്ചില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കൂടിയാലോചനകള്‍ക്ക് ശേഷം കേസില്‍ അപ്പീല്‍ പോകുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പ്രതികരിച്ചു. സര്‍ക്കാര്‍ റിസോര്‍ട്ടുകള്‍ക്ക് വേണ്ടി ഒത്തുകളിച്ചതാണ് ഹൈക്കോടതി വിധി പ്രതികൂലമാകാന്‍ കാരണമെന്ന് പൊതുപ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം ആരോപിച്ചു.

ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സ്ഥലംമാറി പോകുന്നതിന് തൊട്ടു മുന്‍പ് ഇത്തരം ഒരു വിധി വന്നതില്‍ ദുരൂഹതയുണ്ടെന്ന് മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കേസില്‍ സുപ്രീംകോടതിവരെ പോകാനും താന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാര്‍ ഒഴിപ്പിക്കല്‍ വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്തെ ഭരണനേട്ടമായാണ് വിലയിരുത്തിവന്നത്.

English summary
Kerala high court; Pay damages to the resort demolished in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X