കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചു,ഇനി സ്ഥാനാര്‍ത്ഥികള്‍ എന്തു ചെയ്യും...

  • By Neethu
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ പുഞ്ചിരി തൂകി നിറഞ്ഞു നില്‍ക്കുന്ന സ്ഥാനിനാര്‍ത്ഥികളുടെ തിക്കു തിരക്കുമാണ് റോഡരികില്‍. ജനങ്ങള്‍ക്ക് നടക്കാന്‍ സ്ഥലമില്ലെങ്കിലും ഫ്‌ളെക്‌സുകള്‍ക്ക് ഒരു കുറവും വരുത്താറില്ല നമ്മുടെ നേതാക്കള്‍. തിരഞ്ഞെടുപ്പിന്റെ പ്രധാന ഭാഗമായി മാറിയ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് തിരിച്ചടിയാണ് ഈ വര്‍ഷം സംഭവിക്കാന്‍ പോകുന്നത്.

വഴിയരിക്കില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ബോര്‍ഡുകള്‍ നിരോധിച്ചു കൊണ്ടാണ് കേരള ഹൈകോടതി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചാഞ്ഞും ചരിഞ്ഞും പുഞ്ചിരി തൂകി നില്‍കുന്ന നമ്മുടെ സ്ഥനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഇനി എവിടെ വെയ്ക്കും...?

01-flex-boards-22

പരിസ്ഥിതി പ്രവര്‍ത്തകനായ സുഗതന്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് മുഹമദ്ദ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്‌ളെക്‌സുകളും പരിസ്ഥിതി ഉത്പനങ്ങളും ഇനി മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധിച്ചുക്കൊണ്ടാണ് ഉത്തരവ്.

ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ ഉപയോഗിക്കുന്ന പിവസി വിനില്‍ ക്‌ളോറൈഡിന്റെ അംശം പരിസ്ഥിതിക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നായിരുന്നു വാദം. ഇത്തരം പിവിസി പ്ലാസ്റ്റികുകള്‍ മണ്ണില്‍ അലിഞ്ഞ് ചേരാത്തവയാണ്. ഇത് പരിസ്ഥിതിക്ക് പ്രശ്‌നങ്ങളുണ്ടാകുന്നു എന്നും പ്ലാസ്റ്റിക് നിരോധിക്കണമെന്നുമായിരുന്നു ആവശ്യം.

തിരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിനായി വന്‍തോതില്‍ ഉപയോഗിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ തന്നെ അന്തിമ തീരുമാനം കൈക്കൊളണമെന്നും കോടതി പറഞ്ഞു.

English summary
Kerala High Court on Monday sought the state’s view on a petition seeking an order prohibiting use and manufacturing of flex and the use of eco-friendly materials for advertisements and election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X