ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന് റവന്യൂ മന്ത്രി; ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമല്ലേ- ഐസക്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രിമാര്‍. ശമ്പളം കൊടുക്കാന്‍ പണില്ലാത്ത അവസ്ഥ വന്നപ്പോഴാണ് അല്‍പ്പം കുറവ് വരുത്താന്‍ തീരുമാനിച്ചതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. ശമ്പളം കൊടുക്കാന്‍ ആവശ്യമായ പണം സര്‍ക്കാരിന്റെ കൈവശമില്ല. അസാധാരണമായ സാഹചര്യമാണ് കേരളം നേരിടുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ശമ്പളം പിടിച്ചിട്ടില്ലല്ലോ എന്നും ചന്ദ്രശേഖരന് പറഞ്ഞു.

അതേസമയം, കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. കോടതി വിധി കേരളത്തിന് ബാധകമാണെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ബാധകമാകില്ലേ എന്ന് ഐസക് ചോദിക്കുന്നു. സര്‍ക്കാര്‍ അസാധാരണമായ പ്രതിസന്ധിയില്‍ ഉഴലുമ്പോഴും ചിലര്‍ സര്‍ക്കാരിനെ സഹായിക്കില്ല എന്ന തീരുമാനിച്ചിരിക്കുകയാണെന്നും പ്രതിപക്ഷത്തെ സൂചിപ്പിച്ച് ഐസക് കുറ്റപ്പെടുത്തി.
ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ അഞ്ച് മാസം ശമ്പളത്തില്‍ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളം ജീവനക്കാരുടെ അവകാശമാമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് പിടിക്കുന്ന തുക എന്തിന് വേണ്ടി ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജി അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും.
Recommended Video
അതേസമയം, ആന്ധ്ര പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ മാസത്തിലും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ചില്‍ ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഏപ്രിലില്‍ ശമ്പളം മാത്രമാണ് വെട്ടിക്കുറയ്ക്കുകയെന്ന് ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ ശമ്പളത്തില്‍ കുറവ് വരുത്തില്ലെന്നും ആന്ധ്ര ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ കൂടുതലായി ജോലി ചെയ്യേണ്ടി വന്നു. ഇക്കാര്യം പരിഗണിച്ചാണ് അവരുടെ ശമ്പളത്തില്‍ കുറവ് വരുത്താതത്. ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ആന്ധ്ര ഹൈക്കോടതിയുടെ പരിഗണനയിലാണ്.
-
ശമ്പളം 10 ശതമാനം കുറയും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി, എല്ലാവര്‍ക്കുമില്ല, നടപടിയുമായി തെലങ്കാന -
ശമ്പളവും പെൻഷനും മുടങ്ങുമോ? 3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications