ജേക്കബ് തോമസിനെ സര്‍ക്കാരിനൊപ്പം മാധ്യമങ്ങളും കൈയ്യൊഴിയുന്നു; പിന്നില്‍ ആ ഉദ്യോഗസ്ഥരോ?

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് പ്രഖ്യാപിച്ച് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ഡിജിപി ജേക്കബ് തോമസിനെ മാധ്യമങ്ങളും തഴയുന്നതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ തിരിഞ്ഞപ്പോള്‍ തന്നെ ചില മാധ്യമങ്ങള്‍ ജേക്കബ് തോമസിനെതിരെ രംഗത്തെത്തിയിരുന്നു.

ദിലീപിന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്തിന്?; സ്ത്രീ ശബ്ദം ദിലീപിന് എങ്ങനെ അറിയാം?

സര്‍ക്കാരുമായി ഉടക്കി ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസിന് ഇനി കോടതി മാത്രമാണ് അഭയമായിട്ടുള്ളത്. തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ച് ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

thomas

ഇക്കാര്യം ആരോപിച്ചുള്ള ഹര്‍ജിയില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. കോടതിയില്‍ നിന്നും താത്കാലിക ആശ്വാസം ലഭിച്ചാലും സര്‍ക്കാരില്‍ നിന്നും കാര്യമായ പിന്തുണ ഇനി ലഭിക്കില്ലെന്നുറപ്പാണ്. അഴിമതി വിരുദ്ധ ഉദ്യോഗസ്ഥനെ ഏതെങ്കിലും ബോര്‍ഡിന്റെ തലപ്പത്തേക്ക് മാറ്റിയാലും അത്ഭുതപ്പെടാനില്ല.

ജേക്കബ് തോമസിനെതിരായ ഇപ്പോഴത്തെ നടപടിക്കെല്ലാം പിന്നില്‍ സംസ്ഥാനത്തെ ചില മുതര്‍ന്ന ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ തിരിഞ്ഞതോടെയാണ് അദ്ദേഹം ശത്രുത സമ്പാദിച്ചത്. ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയതോടെ സര്‍ക്കാരിന് ജേക്കബ് തോമസിനെ ഒഴിവാക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഒഴിവാക്കിയതോടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. എന്തായാലും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ഒരു ഉദ്യോഗസ്ഥന്‍ പുറത്തുപോകുമ്പോള്‍ സന്തോഷിക്കുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്.

English summary
Kerala Jacob Thomas seeks whistle-blower status

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്