• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനക്ഷേമത്തിന്റെ അടിത്തറയില്‍ വിടര്‍ന്ന വിജയം; തുടരാനുറച്ച് എല്‍ഡിഎഫ്.. ഭരണവിരുദ്ധ വികാരം മറികടന്ന വഴികള്‍

തിരുവനന്തപുരം: 1990 മുതല്‍ ഇങ്ങോട്ടുള്ള തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താല്‍ ഒരുകാര്യം വ്യക്തമാണ്. അന്നെല്ലാം ഭരണ വിരുദ്ധ വികാരം ആ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും അങ്ങനെ തന്നെ ആയിരുന്നു.

'400 കോടി ഒഴുക്കിയിട്ടും' ക്ലച്ച് പിടിക്കാതെ ബിജെപി; തിരിച്ചടിയായത് തമ്മിലടി! ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്തു

140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും

എന്നാല്‍ 2020 ല്‍ എത്തിയപ്പോള്‍, ഭരണ വിരുദ്ധ വികാരങ്ങളെ എല്ലാം മറികടന്ന് എല്‍ഡിഎഫ് ചരിത്ര വിജയം നേടിയിരിക്കുകയാണ്. സ്വര്‍ണക്കടത്തും ലൈഫ് മിഷനും അടക്കമുള്ള വിവാദങ്ങളും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതും ഒന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. അതിന് കാരണമായത് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ തന്നെ ആയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും ജനക്ഷേമ പ്രതിച്ഛായയുമായി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും ഇടതുമുന്നണിയും. വിശദാംശങ്ങള്‍...

ഒഴിഞ്ഞവയറുമായി ആരും ഉറങ്ങില്ല

ഒഴിഞ്ഞവയറുമായി ആരും ഉറങ്ങില്ല

ഒഴിഞ്ഞ വയറുമായി ആരും കേരളത്തില്‍ ഉറങ്ങില്ല എന്നാണ് ഇടതുമുന്നണി യോഗത്തിന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തുടരും എന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ് വിജയരാഘവന്‍ നല്‍കിയിരിക്കുന്നത്.

സൗജന്യ റേഷന്‍

സൗജന്യ റേഷന്‍

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സാധാരണക്കാര്‍ക്ക് ഏറ്റവും ആശ്വാസമായത് സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ ആയിരുന്നു. നിലവാരമുള്ള ഭക്ഷ്യകിറ്റുകള്‍, അവശ്യസാധനങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ലഭ്യമാക്കിയത് തന്നെയാണ് സര്‍ക്കാരിന് ഇത്രയേറെ പിന്തുണ ലഭിക്കാന്‍ കാരണമായതും. വിവാദങ്ങളേക്കാള്‍ അടിസ്ഥാന ജീവല്‍ പ്രശ്‌നങ്ങള്‍ക്കാണ് ജനം പ്രാമുഖ്യം നല്‍കുന്നത് എന്നും തിരഞ്ഞെടുപ്പ് തെളിയിച്ചു.

 മുന്നണിയും പാര്‍ട്ടിയും

മുന്നണിയും പാര്‍ട്ടിയും

സൗജന്യ കിറ്റ് വിതരണം തുടരണം എന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫ് സംസ്ഥാന സമിതിയും സ്വീകരിച്ചത്. സര്‍ക്കാര്‍ അത് തുടരുകയും ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പിലും ഇത് വോട്ടായി മാറും എന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

ക്ഷേമ പെന്‍ഷനുകള്‍

ക്ഷേമ പെന്‍ഷനുകള്‍

ഇടതുപക്ഷത്തിന് തുണയായ മറ്റൊരു കാര്യം ക്ഷേമ പെന്‍ഷനുകള്‍ ആയിരുന്നു. ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ വീടുകളില്‍ എത്തി. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പലപ്പോഴും മുടങ്ങിക്കിടക്കുകയായിരുന്നു ക്ഷേമ പെന്‍ഷനുകള്‍.

ലൈഫും നിര്‍ണായകമാകും

ലൈഫും നിര്‍ണായകമാകും

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി വിവാദത്തിന്റെ ചുഴിയില്‍ വീണു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വടക്കാഞ്ചേരിക്കാര്‍ പോലും ഈ തിരഞ്ഞെടുപ്പില്‍ നിലയുറപ്പിച്ചത് എല്‍ഡിഎഫിനൊപ്പമായിരുന്നു. രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ലൈഫ് മിഷന് കീഴില്‍ വീടുകള്‍ ഒരുങ്ങിയിട്ടുണ്ട്. അതും നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫിന്റെ പ്രധാന നേട്ടമായി അവതരിപ്പിക്കപ്പെടും.

ആരോപണങ്ങളെ നേരിട്ടു

ആരോപണങ്ങളെ നേരിട്ടു

പത്തോളം കേന്ദ്ര ഏജന്‍സികളാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി രംഗത്ത് വന്നത്. മാധ്യമങ്ങളും വിവാദങ്ങളുമായി സര്‍ക്കാരിനേയും മുന്നണിയേയും പ്രതിരോധത്തിലാക്കി. ആരോപണങ്ങളെ നേരിടുന്നതില്‍ പാര്‍ട്ടിയും മുന്നണിയും വിജയിച്ചു എന്ന വിലയിരുത്തലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തുന്നുണ്ട്.

വോട്ട് ചോര്‍ന്ന വഴികള്‍

വോട്ട് ചോര്‍ന്ന വഴികള്‍

വന്‍ വിജയം നേടിയെങ്കിലും ചില കേന്ദ്രങ്ങളില്‍ ബിജെപി ഉണ്ടാക്കിയ നേട്ടങ്ങള്‍ ഗൗരവത്തോടെയാണ് എല്‍ഡിഎഫും സിപിഎമ്മും വീക്ഷിക്കുന്നത്. ചില നഗരകേന്ദ്രങ്ങളിലെ ബിജെപി മുന്നേറ്റത്തെ കുറിച്ച് വിശദമായി പരിശോധന നടത്താനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭ നിലനിര്‍ത്തിയതിനൊപ്പം ഇത്തവണ പന്തളം നഗരസഭയില്‍ കൂടി ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്.

വലിയ നേട്ടം

വലിയ നേട്ടം

സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളില്‍ 540 എണ്ണത്തിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. 99 പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണിപ്പോള്‍. ഇവിടങ്ങളില്‍ കൂടി ഭരണസമിതികള്‍ വരുന്നതോടെ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുനിസിപ്പാലിറ്റികള്‍

മുനിസിപ്പാലിറ്റികള്‍

മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് ഇത്തവണ എല്‍ഡിഎഫ് അല്‍പമെങ്കിലും പിറകോട്ട് പോയിട്ടുള്ളത്. നിലവില്‍ 39 ഇടത്താണ് ഭൂരിപക്ഷമുള്ളത്. കഴിഞ്ഞ തവണ ഇത് 44 ആയിരുന്നു. 14 നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണിപ്പോള്‍. ഇവിടേയും ഭരണസമിതികള്‍ ആകുന്നതോടെ കഴിഞ്ഞ തവണത്തെ നമ്പര്‍ മറികടക്കാന്‍ സാധിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.

ബ്ലോക്കിലും ജില്ലയിലും

ബ്ലോക്കിലും ജില്ലയിലും

ജില്ലാ പഞ്ചായത്തുകളില്‍ ഇത്തവണ റെക്കോര്‍ഡ് വിജയം ആയിരുന്നു എല്‍ഡിഎഫ് നേടിയത്. രാഷ്ട്രീയ വോട്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 14 ല്‍ 11 ലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് മുന്നില്‍. ഒരിടത്ത് തുല്യനിലയിലാണുള്ളത്.

കഴിഞ്ഞ തവണ 90 ബ്ലോക്ക് പഞ്ചായത്തുകളായിരുന്നു എല്‍ഡിഎഫ് നേടിയത് എങ്കില്‍ അത് ഇത്തവണ 108 ആയി ഉയര്‍ത്താനും സാധിച്ചിട്ടുണ്ട്.

തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്

cmsvideo
  നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

  English summary
  Kerala Local Body Election Results: Welfare helped LDF in victory and decides to continue the same policy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X