കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര ആവര്‍ത്തിക്കും; ബിജെപിയില്‍ പ്രതീക്ഷവെച്ച് ഉമ്മന്‍ ചാണ്ടി

  • By Anwar Sadath
Google Oneindia Malayalam News

തദ്ദേശ തെരഞ്ഞെടുപ്പില്‍ അരുവിക്കര ആവര്‍ത്തിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചതോടെ വിജയ പ്രതീക്ഷയുമായി നേതാക്കള്‍ രംഗത്തെത്തി. യുഡിഎഫിനുവേണ്ടി ഉമ്മന്‍ചാണ്ടി, എകെ ആന്‍ണി എന്നിവരാണ് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്. പ്രധാന മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും എകെ ആന്റണി പ്രതികരിച്ചു.

എസ്എന്‍ഡിപി ബിജെപി കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെങ്കിലും അത് സിപിഎമ്മിന്റെ ശക്തി ചോര്‍ത്തുമെന്ന് ആന്റണി സൂചന നല്‍കി. അതേസമയം, തെരഞ്ഞെടുപ്പില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും അത് യുഡിഎഫിന് അനുകൂലമാകുമെന്നുമാണ് മുഖ്യമന്ത്രി നല്‍കുന്ന സൂചനകള്‍.

thiruvanadhapuram

നവംബര്‍ രണ്ട്, അഞ്ച് എന്നീ തീയതികളിലായി രണ്ടു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് ജില്ലകളിലും നവംബര്‍ 5ന് കോട്ടയം, പത്തനംതിട്ട, ആലുപ്പുഴ, എറാണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ ഏഴിനാണ് ഫലപ്രഖ്യാപനം.

941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചരണത്തിന് ഫ് ളക്‌സ് ബോര്‍ഡുകള്‍ പരമാവധി ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിഷേധ വോട്ടായ നോട്ടയും സ്ഥാനാര്‍ഥികളുടെ ചിത്രവും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

English summary
Kerala local body elections on November 2, 5, Kerala local body election oommen chandy, Kerala local body election a k antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X