Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്; കൂട്ടിയും കിഴിച്ചും മുന്നണികൾ...ആദ്യഘട്ടം ചൊവ്വാഴ്ച.. രാഷ്ട്രീയ ചിത്രം ഇങ്ങനെ

തിരുവനന്തപുരം;തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി പൊടിപാറുന്ന പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ചൊവ്വാഴ്ചയാണ് നടക്കുന്നത്. വാരനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഇടതു-വലത് മുന്നണികളെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ്.

thiruvananthapuram

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത്. ഡിസംബർ 10 ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടം 14 നും നടക്കും. 16 നാണ് വോട്ടെണ്ണൽ.മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലെ 21865 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നിവയാണ് ആറ് മുനിസിപ്പൽ കോർപ്പറേഷനുക
ൾ. ഇതിൽ എറണാകുളം ഒഴികെയുള്ള എല്ലാ കോർപ്പറേഷനുകളിലും എൽഡിഎഫ് ആണ് ഭരണത്തിൽ. 2015 ലെ തെരഞ്ഞെടുപ്പിൽ 87 മുനിസിപ്പാലിറ്റികളിൽ 44 എണ്ണവും 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും എൽഡിഎഫ് ആണ് വിജയിച്ചത്.41 മുനിസിപ്പാലിറ്റികളും ഏഴ് ജില്ലാ പഞ്ചായത്തുകളും രണ്ട് കോർപ്പറേഷനുകളും യുഡിഎഫ് നേടി.

ഇക്കുറി മത്സരംഗത്ത് 36,35 സ്ത്രീകളാണ് ഉള്ളത്. 2015 ൽ 38,268 സ്ത്രീകളായിരുന്നു മത്സരിച്ചത്.പുരുഷ സ്ഥാനാർത്ഥികളുടെ എണ്ണം 38,593 ആണ്, 2015 ലെ തിരഞ്ഞെടുപ്പിൽ ഇത് 37,281 ആയിരുന്നു. ഒരു ട്രാൻസ്ജെന്റർ സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ട്.സംസ്ഥാനത്ത് ഇക്കുറി 12,925,766 പുരുഷവോട്ടർമാരാണ് ഉള്ളത്.വനിതാ വോട്ടർമാരുടെ എണ്ണം 14,194,725 ഉം ആണ്.

സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ അഴിമതി എന്നീ വിഷയങ്ങളാണ് സർക്കാരിനെതിരെ പ്രതിപക്ഷം പ്രധാന ആയുധമാക്കുന്നത്.അതേസമയം വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സർക്കാർ വോട്ട് തേടുന്നത്.ജോസ് കെ മാണിയുടെ നേതത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം ഇക്കുറി തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+