Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം ഇങ്ങനെ വന്നപ്പോള്‍ ചിന്നദുരൈ ഞെട്ടി; കടംപറഞ്ഞ ടിക്കറ്റിന് 70 ലക്ഷം, ഒരു ആഗ്രഹം മാത്രം

ഭാഗ്യം നമ്മളെ ഏതൊക്കെ വഴിയിലാണ് തേടി വരുകയെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ നമ്മളെ ഭാഗ്യം തേടിയെത്തുന്നത് അപ്രതീക്ഷതമായിട്ടായിരിക്കും. അങ്ങനെ അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയ തമിഴ്‌നാട് സ്വദേശിയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരള ലോട്ടറിയുടെ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഡ്രൈവറായ തെങ്കാശി സ്വദേശി ചിന്നദുരയെ തേടിയെത്തിയത്.

ആഴ്ചയില്‍ അഞ്ച് ദിവസവും ലോട്ടറിയെടുക്കുന്ന ചിന്ന ദുരയെ തേടി ആദ്യമായാണ് ഭാഗ്യമെത്തുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ചിന്ന ദുരൈ ലോടടറി വില്‍പ്പനക്കാരന്‍ ഷിജുവിനെ വിളിച്ച് ടിക്കറ്റുകള്‍ ഏതൊക്കെയുണ്ടെന്ന് ചോദിച്ചു. 5122 അവസാനിക്കുന്ന അവസാനിക്കുന്ന നാല് ടിക്കറ്റുകളും കൂടാതെ മറ്റ് എട്ട് ടിക്കറ്റുമെടുത്തത്. വൈകീട്ട് ഫലം വന്നതോടെ ചിന്ന ദുരെ ഞെട്ടി. ഒന്നാം സമ്മാനം 70 ലക്ഷം രൂപ തങ്ങള്‍ക്കടിച്ചിരിക്കുന്നു.

lottery

ജോലി കഴിഞ്ഞ് രാത്രി 9ന് ലോറി പാര്‍ക്കിംഗ് സ്ഥലത്തെത്തിയ ചിന്ന ദുരൈക്ക് ലോട്ടറി ഏജന്‍സി ഉടമ ധനേഷ് ചന്ദ്രനും വില്‍പ്പനക്കാരന്‍ പി വി ഷിജുവും ചേര്‍ന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് കൈമാറി. ലോട്ടറി തുകയായ 40 രൂപയും കൈപ്പറ്റി. സമ്മാന വിവരം മറച്ചുവയ്ക്കാതെ ഇരുവര്‍ക്കും ടിക്കറ്റ് കൈമാറിയ രണ്ട് പേര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ അടക്കം അഭിനന്ദന പ്രവാഹമാണ്.

അതേസമയം, കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അമ്പലമുകളില്‍ ഗ്യാസ് ടാങ്കര്‍ ഓടിക്കുന്ന വ്യക്തിയാണ് ചിന്നദുരൈ. ഇപ്പോള്‍ അപ്രതീക്ഷിതമായി സമ്മാനം തേടിയെത്തിയതോടെ സ്വന്തമായി വീടി വയ്ക്കണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് ചിന്നദുരൈ പറഞ്ഞു. ഒരു വീടെന്നത് തന്നെ സംബന്ധിച്ചിടത്തോളം സ്വപ്‌നമായിരുന്നു. എന്നാല്‍ ആഗ്രഹം ഇപ്പോള്‍ നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നത്, അതാണ് എന്റെ ആഗ്രഹമെന്നും ചിന്ന ദുരൈ പറഞ്ഞു. ചിന്നദുരൈ സ്ഥിരമായി ലോട്ടറി എടുക്കാറുള്ള വ്യക്തിയാണെന്ന് ലോട്ടറി സെന്റര്‍ ഉടമ പറഞ്ഞു. ആയിരം രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമൊക്കെയാണ് ചിന്നദുരൈ ലോട്ടറി എടുക്കാറുള്ളത്. ലോട്ടറി ഫലം വന്നപ്പോള്‍ ചിന്നദുരൈയ്ക്കായി മാറ്റിവച്ച ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം. ഇക്കാര്യം ചിന്നദുരൈയെ ആദ്യം വിളിച്ച് പറഞ്ഞപ്പോള്‍ വിശ്വസിച്ചിരുന്നില്ലെന്ന് ലോട്ടറി വില്‍പ്പനക്കാരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+