എഴുതിയ നമ്പര്‍ വീണാല്‍ സമ്മാനം ഉറപ്പ്; പത്ത് രൂപയ്ക്ക് സമ്മാനം 5000, എഴുത്ത് ലോട്ടറിയില്‍ നടപടി

മലപ്പുറം: സംസ്ഥാനത്ത് ലോട്ടറി വില്‍പനയ്ക്ക് സമാന്തരമായുള്ള അനധികൃത ലോട്ടറി വ്യാപകമാകുന്നു. മലപ്പുറം ജില്ലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിശോധനയില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ മലപ്പുറം ജില്ലിയില്‍ എഴുത്തു ലോട്ടറി വില്‍പന നടത്തി ഒരാള്‍ കൂടി അറസ്റ്റിലായിരിക്കുകയാണ്. ഒരു നമ്പറിന് പത്ത് രൂപ വീതം ഈടാക്കി ഒന്നാം സമ്മാനമായി 5000 രൂപയപം രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 250 രൂപയും ലഭിക്കുന്ന രീതിയിലാണ് കച്ചവടം തകര്‍ക്കുന്നത്.

രഹസ്യ വിവരം
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിലമ്പൂര്‍ കുറ്റിക്കാട്ടില്‍ മുഹമ്മാദാലി ( 54) പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാമന്‍കുത്ത് വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. ബൈക്കില്‍ ലോട്ടറി കച്ചവടം നടത്തുന്നതിനിടെയാണ് ഇയാള്‍ സമാന്തരമായി എഴുത്തു ലോട്ടറി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂരില്‍ നിന്ന് സമാന കേസുകളില്‍ അറസ്റ്റ് നടന്നിരുന്നു.

മൂന്ന് പേര്‍ അറസ്റ്റില്‍
സി പി ഐ ചാലിയാര്‍ ലോട്ടല്‍ സെക്രട്ടറി അടക്കം മൂന്ന് പേരെയാണ് നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. സിപിഐ ചാലിയാര്‍ ലോക്കല്‍ സെക്രട്ടറി അകമ്പാടം കല്ലുങ്ങല്‍ നിഷീദ് (40), എണ്ണിശ്ശേരി സനോഫര്‍ (41), മണലോടി സ്വദേശി കറുത്തേടത്ത് അബ്ദുള്‍ മജീദ് (42) എന്നിവരെയാണ് നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം
മലപ്പുറം എസ് പി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് അറസ്റ്റ് പദ്ധതിയിട്ടത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയാണ് ഇവര്‍ സമാന്തര ലോട്ടറി വില്‍പന നടത്തുന്നത്. ഒരു നമ്പറിന് പത്ത് രൂപയാണ് ഈടാക്കുക. ഒരേ നമ്പറിലുള്ള എത്ര ടിക്കറ്റ് വേണമെങ്കിലും ലഭിക്കും.

അവസാനത്തെ മൂന്ന് നമ്പര്‍
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന അവസാനത്തെ മൂന്ന് നമ്പര്‍ പ്രവചിച്ച് എഴുതുന്നവര്‍ക്കാണ് സമ്മാനം. പത്ത് രൂപയ്ക്ക് 5000 രൂപ സമ്മാനമായി ലഭിക്കും. പത്ത് ടിക്കറ്റ് എടുത്താല്‍ 50000 രൂപ വരെ സമ്മാനമായി നേടും. പത്തും അമ്പതും ടിക്കറ്റെടുക്കുന്ന ഇടപാടുകാര്‍ നിരവധിയാണ്.

ഓണ്‍ലൈന്‍ വഴി
അതേസമയം, ഇത്തരം സംഘം ഇപ്പോള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വഴിയാണ്. വാട്‌സാപ്പ് വഴിയാണ് ടിക്കറ്റ് വില്‍പന നടത്തുന്നത്. പണമിടപാടുകള്‍ ഗൂഗിള്‍ പേ വഴിയും നടത്തും. അതുകൊണ്ട് തന്നെ ഇത്തരം സംഘങ്ങളെ പിടികൂടാന്‍ പൊലീസിന് വെല്ലുവിളിയാണ്. അറസ്റ്റിലായ അബ്ദുള്‍ മജീദില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

വാട്‌സാപ്പ് സന്ദേശങ്ങള്‍
കൂടാകതെ 9480 രൂപയും, മൂന്നക്ക നമ്പറുകള്‍ എഴുതിയ സ്ലിപ്പുകളും, 2 മൊബൈല്‍ ഫോണും, ബൈക്കും പിടിച്ചെടുത്തു. പ്രതികളുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച് ഇടപാടുകാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുന്നുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തി അന്വേഷണം വ്യപിപ്പിക്കാനാണ് പൊലീസ് തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും.












Click it and Unblock the Notifications