കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ നിയമിച്ച മന്ത്രിമാര്‍ എന്നെ എതിര്‍ക്കുന്നു, കേരളം ലോട്ടറിയും മദ്യവും വിറ്റ് പണമുണ്ടാക്കുന്നു; ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞ് വീണ്ടും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ അധികാരപരിധി ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല എന്ന് ഗവര്‍ണര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സിലര്‍ നിയമനം ഗവര്‍ണറുടെ അധികാരമാണ് എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.

മന്ത്രിമാരെ നിയമിച്ചത് താനാണ് എന്നും ആ മന്ത്രിമാരാണ് ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യുന്നത് എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ വിമര്‍ശിക്കാന്‍ നിയമമന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത് എന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണറുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാം എന്നും അദ്ദേഹം അവകാശപ്പെട്ടു.

1

അതേസമയം കേരളം ലഹരിയുടെ തലസ്ഥാനമായി മാറുകയാണ് എന്ന ആരോപണവും ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചു. ലോട്ടറിയും മദ്യവും വിറ്റ് പണം ഉണ്ടാക്കുകയാണ് കേരളം ചെയ്യുന്നത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാനത്ത് ആരും തന്നെ നിക്ഷേപം നടത്തുന്നില്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

വിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമനവിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമന

2

നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ വിദ്യാര്‍ഥികള്‍ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമാണ് പോകുന്നത് എന്നും എന്നാല്‍ ലോട്ടറിയും മദ്യവും മതി എന്ന് കേരളം തീരുമാനിച്ചിരിക്കുകയാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. നേരത്തെ തന്നെ ആക്ഷേപിച്ചാല്‍ മന്ത്രിമാരെ പുറത്താക്കും എന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

സ്വപ്‌ന പറഞ്ഞത് തെളിവുകളോടെയെന്ന് സുധാകരന്‍, ഗുരുതരമെന്ന് സതീശന്‍; ഏറ്റെടുത്ത് കോണ്‍ഗ്രസ്സ്വപ്‌ന പറഞ്ഞത് തെളിവുകളോടെയെന്ന് സുധാകരന്‍, ഗുരുതരമെന്ന് സതീശന്‍; ഏറ്റെടുത്ത് കോണ്‍ഗ്രസ്

3

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട് എന്നും എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്നായിരുന്നു രാജ്ഭവന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന

4

ഗവര്‍ണര്‍ക്ക് ആര്‍ എസ് എസ് അജണ്ടയാണ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. സര്‍വകലാശാല നിയമഭേദഗതി ബില്‍ തടഞ്ഞ് വെച്ചയാളാണ് ഗവര്‍ണര്‍ എന്നും ആര്‍ ബിന്ദു പറഞ്ഞിരുന്നു.

English summary
Kerala makes money by selling lottery and liquor says Governor Arif Muhammad Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X