പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഔദ്യോഗിക വെബ്സൈറ്റ്; രൂപകല്പനയിലും, അവതരണത്തിലും വ്യത്യസ്തത...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ പതിനെട്ട് മന്ത്രിമാർക്കും പുതിയ വെബ്സൈറ്റ്. വേർഡ് പ്രസിലാണ് വെബ്സൈറ്റ് രൂപീകരിച്ചിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് തയ്യാറാക്കിയ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രൂപകല്പനയിലും, അവതരണത്തിലും ആകര്‍ഷകവും, ഉപഭോക്തൃസൗഹൃദവുമായ രീതിയിലാണ് വെബ് സൈറ്റുകള്‍ സജ്ജീകരിച്ചിരുക്കുന്നത്.

വ്യാജ തെളിവുണ്ടാക്കി കുരുക്കിയതാണ്.. സിബി ഐ അന്വേഷണം വേണമെന്ന് ദിലീപ്.. അപ്പോള്‍ ആ തെളിവുകളോ?

കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

കമൽ ഹാസനെ വെറുതെ വിടാൻ ഉദ്ദേശമില്ല; വീണ്ടും ബിജെപി, കമല്‍ ഹാസന് ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്റെ ശബ്ദം

നൂനത കണ്ടൻ‌റ് മാനേജ്മെന്റു് സിസ്റ്റത്തിലൂടെയാണ് വെബ്സൈറ്റുകൾ കൈകാര്യെ ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രൂപകല്പനയിലും, അവതരണത്തിലും ആകര്‍ഷകവും, ഉപഭോക്തൃസൗഹൃദവുമായ രീതിയിലാണ് വെബ് സൈറ്റുകള്‍ സജ്ജീകരിച്ചിരുക്കുന്നതെന്നും പബ്ലിക്ക് റിലേഷൻ വകുപ്പ് അവകാശപ്പെടുന്നു.

എകെ ബാലൻ

എകെ ബാലൻ

കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ, സാംസ്കാരിക ,പാർലമെന്റ് കാര്യ വകുപ്പ് മന്ത്രിയാണ് എകെ ബാലൻ. 2006-2011 കാലഘട്ടത്തിൽ കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 016-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക വെബ്സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇ ചന്ദ്രശേഖരൻ

ഇ ചന്ദ്രശേഖരൻ

പിണറായി സർക്കരിലെ റവന്യൂ വകുപ്പ് മന്ത്രിയാണ് ഇ ചന്ദ്രശേഖരൻ. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിയ്ക്കുന്നത്. കേരളത്തിലെ പൊതുപ്രവർത്തകനും സിപിഐ നേതാവുമാണ് ഇ. ചന്ദ്രശേഖരൻ. കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി ഒദ്യോഗിക വെബ്സൈറ്റ്.

കെടി ജലീൽ

കെടി ജലീൽ

കേരളത്തിലെ തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം വകുപ്പ് മന്ത്രിയാണ് കെടി ജലീൽ. മുസ്ലിം യൂത്ത് ലീഗിലൂടെ വളർന്നുവന്ന ജലീൽ പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനര് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു. തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമാവുകയും തുടർന്ന് പിണറായി മന്ത്രി സഭയിൽ മന്ത്രിയാവുകയുമായിരുന്നു. കെടി ജലീലിന്റെ ഔദ്യോഗിക വെബ് സൈറ്റ്.

കടകംപ്പള്ളി സുരേന്ദ്രൻ

കടകംപ്പള്ളി സുരേന്ദ്രൻ

കേരളത്തിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ്‌ മന്ത്രിയാണ്‌ സിപിഎം നേതാവായ കടകംപള്ളി സുരേന്ദ്രൻ. തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമര-സംഘടന പ്രവർത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും[3] കഴിഞ്ഞ 30 വർഷത്തിലധികമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. 2016 ൽ കഴക്കൂട്ടം നിയമസഭ മണ്ഡലത്തിൽ നിന്ന് നിയമസഭാഗമായി . അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.

എംഎം മണി

എംഎം മണി

പിണറായി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയാണ് എംഎം മണി. ഇപി ജയരാജൻ രാജിവെച്ചതിനുശേഷമാണ് അദ്ദേഹം മന്ത്രിസഭയിലേക്കെത്തിയത്. ഉടുംമ്പുംചോല നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. എംഎം മണിയുടെ ഔദ്യോഗിക വെബ്സൈറ്റ്.

മാത്യു ടി തോമസ്

മാത്യു ടി തോമസ്

പിണറായി സർക്കാരിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് മാത്യു ടി തോമസ്. തിരുവല്ല നിയോജക മണ്ഡലത്തിലെ പ്രതിനിധിയാണദ്ദേഹം. മുൻപ് വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്തിരുന്നു. ജനതാദൾ എസ് നേതാവാണ് അദ്ദേഹം. മാത്യു ടി തോമസിന്റെ ഔദ്യോഗിക വെബ്സൈറ്റ്.

എസി മോയ്തീൻ

എസി മോയ്തീൻ

പിണറായി മന്ത്രിസഭയിലെ വ്യവസായവും കായിക വകുപ്പും കൈകാര്യവും ചെയ്യുന്ന മന്ത്രിയാണ് എസി മൊയ്തീൻ. കുന്നംകുളം നിയമസഭ മണ്ഡലത്തിലെ പ്രതിനിധിയാണ് ഇദ്ദേഹം. എസി മൊയ്തീന്റെ ഔദ്യോഗിക വെബ്സൈറ്റ്.

കെ രാജു

കെ രാജു

പിണറായി സർക്കാരിലെ വനം-വന്യജീവി വകുപ്പ് മന്ത്രിയാണ് കെ രാജു. പുനരൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കെ രാജുവിന്റെ ഔദ്യോഗിക വെബ്സൈറ്റ്.

രാമചന്ദ്രൻ കടന്നപ്പള്ളി

രാമചന്ദ്രൻ കടന്നപ്പള്ളി

പിണറായി മന്ത്രിസഭയിലെ കേരളത്തിലെ തുറമുഖം, മ്യൂസിയം,മൃഗശാല വകുപ്പ് മന്ത്രിയാണ് രാമചന്ദ്രൻ കടന്നപ്പള്ളി. കോൺഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ തോൽപ്പിച്ചാണ് നിയമസഭയിലെത്തിയത്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ്.

ടിപി രാമകൃഷ്ണൻ

ടിപി രാമകൃഷ്ണൻ

പിണറായി മന്ത്രിസഭയിലെ തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രിയാണ് ടിപി രാമകൃഷ്ണൻ. പേരാമ്പ്ര നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. തൊഴിൽ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്.

സി രവീന്ദ്രനാഥ്

സി രവീന്ദ്രനാഥ്

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് സി രവീന്ദ്രനാഥ്. പുതുക്കാട് നിയോജകമണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സി രവീന്ദ്രനാഥിന്റെ ഔദ്യോഗിക വെബ്സൈറ്റ്.

കെകെ ശൈലജ ടീച്ചർ

കെകെ ശൈലജ ടീച്ചർ

കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രിയാണ് കെകെ ശൈലജ ടീച്ചർ. കൂത്തുപറമ്പ് നിയമസഭ പ്രതിനിധിയാണ് ശൈലജ ടീച്ചർ. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്.

ജി സുധാകരൻ

ജി സുധാകരൻ

പിണറായി സർക്കാരിലെ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയാണ് ജി സുധാകരൻ. അമ്പലപ്പുഴ നിയമസഭ പ്രതിനിധിയാണ് ഇദ്ദേഹം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്.

വിഎസ് സുനിൽകുമാർ

വിഎസ് സുനിൽകുമാർ

കേരളത്തിലെ കൃഷി വകുപ്പ് മന്ത്രിയാണ് വിഎസ് സുനിൽ കുമാർ. തൃശ്ശുർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്. വിഎസ് സുനിൽകുമാറിന്റെ ഔദ്യോഗിക വെബ്സൈറ്റ്.

പി തിലോത്തമൻ

പി തിലോത്തമൻ

കേരളത്തിന്റെ നിലവിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് പി തിലോത്തമൻ. ചേർത്തല നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. പി തിലോത്തമന്റെ ഔദ്യോഗിക വെബ്സൈറ്റ്.

തോമസ് ചാണ്ടി

തോമസ് ചാണ്ടി

കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രിയാണ് തോമസ് ചാണ്ടി. കട്ടനാട് നിയോജക മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ്.

തോമസ് ഐസക്ക്

തോമസ് ഐസക്ക്

പിണറായി സർക്കാരിലെ ധനകാര്യമന്ത്രിയാണ് തോമസ് ഐസക്ക്. ആലപ്പുഴ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തോമസ് ഐസക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ്.

മേഴ്സികുട്ടിയമ്മ

മേഴ്സികുട്ടിയമ്മ

പിണറായി സർക്കാരിലെ ഫിഷറീസ് മന്ത്രിയാണ് ജെ മേഴ്സിക്കുട്ടിയമ്മ. കുണ്ടറ നിയോജക മണ്ഡലത്തെയാണ് അവർ പ്രതിനിധീകരിക്കുന്നത്. മേഴ്സിക്കുട്ടിയമ്മയുടെ ഔദ്യോഗിക വെബ്സൈറ്റ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala Minister's official website

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്