'ആരോപണത്തെ ഡിവൈഎഫ്ഐ ഏറ്റെടുക്കേണ്ട, കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ? അർജുൻ ആയങ്കി
കണ്ണൂർ: ഡി വൈ എഫ് ഐ നേതാവ് മനു തോമസിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി അർജുൻ ആയങ്കി രംഗത്ത്. മനു തോമസിന് എതിരെ ഉണ്ടായ ആരോപണത്തെ ഡി വൈ എഫ് ഐ ഏറ്റെടുക്കേണ്ട എന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം.
സംഘടനയ്ക്ക് നേരെ ഉള്ള ഭീഷണിയായി ആയി മാറ്റുന്നത് ശരി ഉള്ള കാര്യമല്ല. ആജീവനാന്തം തന്നെ കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയുളള കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.
താൻ ജയിലിന് ഉളളിലേക്ക് പോയ ശേഷം പാർട്ടി ബന്ധം ഉപേക്ഷിച്ച വ്യക്തി ആണ്. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല. ഒരാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ? എന്നും അർജുൻ ആയങ്കി ചോദിച്ചു. തന്റെ ഫേസ് ബുക്കിലൂടെ പ്രതികരിച്ചായിരുന്നു അർജുൻ ആയങ്കി രംഗത്ത് എത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ;-
ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം. ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല.. മനഃപൂർവ്വം എന്നെ ഇതിലേക്ക് വലിച്ചിഴച്ചതും. ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത്, ആക്ഷേപിക്കുന്നത് ശരിയാണോ.? അയാൾക്ക് ജീവിതസാഹചര്യം മാറ്റിയെടുക്കാനുള്ള സാമൂഹിക സാധ്യതകളെ തച്ചുടച്ച് അയാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ.?

ഒരു കേസിൽപെട്ട് ജയിലിലേക്ക് പോവുന്നതിന് മുൻപേ ഈ പാർട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവെച്ചിട്ട് പോയ ആളാണ് ഞാൻ, അതിന് ശേഷം ദാ ഈ സമയം വരെ രാഷ്ട്രീയ പോസ്റ്റുകൾ ഇവിടെയുണ്ടായിട്ടില്ല. മൂന്ന് രൂപയുടെ മെമ്പർഷിപ്പ് പോലുമില്ല. ഇത് അനാവശ്യ വിവാദമാണ്, ഊതിവീർപ്പിച്ചത് ചില തല്പരകക്ഷികളാണ്. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല.

ആരോപണം ഉന്നയിച്ചയാൾ ഞാനല്ല എങ്കിലും ആരോപണം നേരിട്ട് ഇരവാദം പറയുന്ന, ആദർശധീരനെന്ന് വാഴ്ത്തിപ്പാടുന്നവർക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് മാത്രം അടിവരയിട്ട് ആത്മവിശ്വാസത്തോടെ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം.
സാരി ലുക്കിൽ; അതും നല്ല നാടൻ പെൺ ലുക്കിൽ; കനിഹ അല്ലേ? ആരാധകർക്ക് ഇപ്പോൾ സംശയം

അതേസമയം, കഴിഞ്ഞ ദിവസമാണ് ഡി വൈ എഫ് ഐയ്ക്ക് എതിരെ അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. വിചാരണ ചെയ്യാൻ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ താൻ പ്രതികരിക്കാൻ നിർബന്ധിതൻ ആയേക്കും. രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടി വരും എന്നായിരുന്നു അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകിയിരുന്നത്.

അനാവശ്യ കാര്യങ്ങൾക്ക് തന്നെ ഉപദ്രവിക്കാതിരിക്കണം. അത് ആർക്കും തന്നെ ഗുണം ചെയ്യില്ല എന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അർജുൻ ആയങ്കി വ്യക്തമാക്കിയിരുന്നു.
അര്‍ജുന്‍ ആയങ്കിയുടെ മുന്നറിയിപ്പ് : -
'ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. പോസ്റ്റിട്ടയാള്‍ ഞാനല്ല, മെന്‍ഷന്‍ ചെയ്തു എന്നത് ഒഫന്‍സുമല്ല, എങ്കിലും മനഃപൂര്‍വ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.

അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ ഞാനും നിര്‍ബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്. നിങ്ങള്‍ക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം.

അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കാതിരിക്കുക, അതാര്‍ക്കും ഗുണം ചെയ്യുകയില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നില്‍ക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. 'പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു.'












Click it and Unblock the Notifications