പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 75,549 സ്ഥാനാര്‍ത്ഥികള്‍.. വിമതര്‍ തകര്‍ത്തു!!!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിയ്ക്കുന്നതിനുള്ള അവസാന തിയ്യതി കഴിഞ്ഞതോടെ അവസാന ചിത്രം വ്യക്തമായി. ഇരു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന വിമതരുടെ സാന്നിധ്യമായിരിയ്ക്കും ഇത്തവണ ഏറെ നിര്‍ണായകമാവുക.
ആകെ 75,549 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്.

വിമത ശല്യം ഏറ്റവും അധികം നേരിടുന്നത് യുഡിഎഫ് ആണ്. പത്രിക പിന്‍വലിച്ചില്ലെങ്കില്‍ ഒരൊറ്റ വിമതന്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതൊന്നും പലരും മുഖവിലയെക്കെടുത്തിട്ടില്ല. പത്രിക പിന്‍വലിയ്ക്കാത്ത വിമതരെ അടുത്ത ദിവസം തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎമ്മും ഭീഷണി മുഴക്കിയിരുന്നു.
ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുന്നത് തൃശൂര്‍ ജദില്ലയിലാണ്- 7070 സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫില്‍ ഏറ്റവും അധികം വിമതരുള്ളതും ഇവിടെ തന്നെയാണ്. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണ്. ഇവിടെ 1882 സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സര രംഗത്തുള്ളത്.
നവംബര്‍2 5 തിയ്യതികളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക.












Click it and Unblock the Notifications