Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് നടന്നത് അട്ടിമറിശ്രമം തന്നെ; റീപോളിങ് ആരംഭിച്ചു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ റീപോളിങ് ആരംഭിച്ചു. കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ യന്ത്രം വ്യാപകമായി തകരാറിലായതിനെ തുടര്‍ന്നാണ് റീപോളിങ് നടക്കുന്നത്. മലപ്പുറം ജില്ലയില്‍ 27 പഞ്ചായത്തുകളിലായി 105 ബൂത്തുകളിലാണ് റീപോളിങ് ആരംഭിച്ചത്. ഇതിനൊപ്പം തൃശൂരിലെ 9 ബൂത്തുകളിലും വീട്ടും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇവിടെയും വോട്ടിങ് യന്ത്രം തകരാറികാകുകയായിരുന്നു.

വോട്ടിങ് യന്ത്രങ്ങളിലെ തകരാറുകള്‍ റീ പോളിങിനിടെയും പ്രത്യക്ഷപ്പെട്ടത് മലപ്പുറത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. മലപ്പുറത്തെ പല ബൂത്തുകളിലും റീപോളിങ് ദിവസവും യന്ത്രങ്ങള്‍ പണിമുടക്കി. മലപ്പുറത്ത് അതിരാവിലെ തന്നെ ആളുകള്‍ കൂട്ടമായി എത്തി വോട്ട് ചെയ്തു. പോളിങ് സ്‌റ്റേഷനുകളില്‍ നീണ്ട നിരയാണ് കാണപ്പെടുന്നത്.

എന്താണ് സംഭവിക്കുന്നത്

എന്താണ് സംഭവിക്കുന്നത്

മലപ്പുറം, തൃശൂര്‍, പത്തനം തിട്ട ജില്ലകളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത്. വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കുന്നത് പുതിയ കാര്യമൊന്നും അല്ലെങ്കിലും ഇത്രയധികം ബൂത്തുകളില്‍ വോട്ടിങ് യന്ത്രം ബോധപൂര്‍വ്വം തകരാറിലാക്കാനുള്ള ശ്രമം നടക്കുന്നത് ഇതാദ്യമായിട്ടാണ്

അട്ടിമറിയെന്ന് സംശയം

അട്ടിമറിയെന്ന് സംശയം

മലപ്പുറത്ത് വോട്ടിങ് യന്ത്രം വ്യാപകമായി തകരാറിലായതില്‍ അസ്വാഭാവികതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് പറയുന്നത്. ഇതിനെ സാങ്കേതിക തകരാണ് എന്ന് പറയാകില്ല. സംഭവത്തില്‍ അന്വേഷണം വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എം ശശിധരന്‍നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സെല്ലോടേപ്പ് എവിടന്ന് വന്നു

സെല്ലോടേപ്പ് എവിടന്ന് വന്നു

വോട്ടിങ് യന്ത്രങ്ങളില്‍ സെല്ലോടേപ്പും പേപ്പറുകളും തിരുകി യന്ത്രങ്ങള്‍ തകരാറിലാക്കുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് വ്യാപകമായ അട്ടിമറിശ്രമം നടന്നിരിക്കുന്നത്.

സജ്ജീകരണങ്ങള്‍ ഇങ്ങനെ

സജ്ജീകരണങ്ങള്‍ ഇങ്ങനെ

കലക്ടറേറ്റില്‍ നിന്നും പുതിയ യന്ത്രങ്ങളെത്തിച്ചും പകരം യന്ത്രങ്ങള്‍ ഉപയോഗിച്ചും പലയിടങ്ങളും വോട്ടിങ് തുടര്‍ന്നു. സമയം ഒരുപാട് നഷ്ടപ്പെട്ടതോടെ വിവധി പാര്‍ട്ടി നേതാക്കള്‍ കലക്ടറെ കാണുകയും ഇവരുടെ ആവശ്യപ്രകാരം വോട്ടിങ് രാത്രി ഏഴുവരെ വോട്ട് ചെയ്യാന്‍ അവസരം കൊടുക്കുകയുമായിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ കടലാസ് തിരുകി

വോട്ടിങ് യന്ത്രത്തില്‍ കടലാസ് തിരുകി

മലപ്പുറത്ത് സെല്ലോടേപ്പ് ഒട്ടിച്ചാണ് വോട്ടിങ് അട്ടിമറിക്കാന്‍ ശ്രമിച്ചതെങ്കില്‍ പത്തനം തിട്ടയില്‍ യന്ത്രത്തിലെ ബട്ടനില്‍ കടലാസ് തിരുകിവച്ചതായിട്ടാണ് കണ്ടെത്തിയത്. ഒന്നരമണിക്കൂറാണ് ഇതേത്തുടര്‍ന്ന് ഇവിടെ വോട്ടിങ് വൈകിയത്.

സമഗ്രാന്വേഷണം വേണമെന്ന് പിണറായി

സമഗ്രാന്വേഷണം വേണമെന്ന് പിണറായി

വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി കേടായ സംഭവം അന്വേഷിക്കണമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് യന്ത്രങ്ങള്‍ കേടാകുന്നത് അസാധാരണമാണ് എന്നും പിണറായി പറഞ്ഞു. മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുന്ന സ്ഥലങ്ങളിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+