കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് വണ്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചു, പരീക്ഷകൾക്കിടെയില്‍ 1 മുതല്‍ 5 ദിവസം വരെ ഇടവേള

Google Oneindia Malayalam News

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റബംര്‍ 24 മുതല്‍ ഒക്്ബര്‍ 18 വരെയാണ് പരീക്ഷ. വി എസ് എസ് ഇ പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍ ഒക്്‌ടോബര്‍ 13 വരെ നടക്കുമെന്ന് ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു. ഓരോ പരീക്ഷയ്ക്കിടെയിലും അഞ്ച് ദിവസങ്ങളിലുള്ള ഇടവേളകള്‍ ഉണ്ടാകും.പരീക്ഷ ടൈം ടേബിള്‍ http://dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

kerala

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് ഓരോ പരീക്ഷകള്‍ക്കിടെയില്‍ അഞ്ച് ദിവസം വരെ ഇടവേള വച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക. എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ നടത്തുക. പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റല്‍,പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി, പ്രൈവറ്റ് ഫുള്‍ കോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

അതേസമയം, നേരത്തെ നടത്താനിരിക്കുന്ന പരീക്ഷ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. കേരളത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് വിധി വന്നത്.

പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതില്‍ നിരവധി ബുദ്ധിമുട്ടുകളുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ ഇന്റര്‍നെറ്റ് - കംപ്യൂട്ടര്‍ സൗകര്യങ്ങളില്ലാത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷ വിജയകരമായി നടത്തിയതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ സര്‍ക്കാര്‍ വാദം അംഗീകരിച്ച ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിക്കൊണ്ട് പരീക്ഷ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

അതേസമയം, ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിള്‍ ആണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അദ്ദേഹം സ്വാഗതം ചെയ്തിരുന്നു.

ഇതിനിടെ, സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്‌കൂളുകള്‍ തുറക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കുമെന്നും കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാകും സ്‌കൂള്‍ തുറക്കല്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
Plus One Student Archa talks about her achievements

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

അതേ സമയം, സംസ്ഥാനത്തെ പ്രൊഫഷണ്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ക്ലാസ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ ക്ലാസ് റൂമുകളും ലൈബ്രറി, ലബോറട്ടറി തുടങ്ങിയവയും സമ്പൂര്‍ണമായി അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

English summary
Kerala Plus One exam date announced, Exams To Starts From September 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X