കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു വധക്കേസ്; ഇവരാണ് ഒളിവില്‍ കഴിയുന്ന ആ പ്രതികള്‍, എട്ട്പ്രതികളുടെ പേര് പോലീസ് പുറത്തുവിട്ടു

  • By Desk
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെട്ടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

കേസിലെ പ്രധാനപ്രതിയും കൊലപാതകത്തിന്റെ ആസൂത്രകനെന്നും പോലീസ് സംശയിക്കുന്ന മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയാ മുഹമ്മദിനെ പോലീസിന് പിടികൂടാന്‍ സാധിച്ചത്ത് കൃത്യം നടന്ന് 16 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. കേസില്‍ ഇനിയും ധാരാളം പ്രതികളെ പിടികൂടാനുണ്ട്. അവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരിക്കുയാണ് ഇപ്പോള്‍.

മുഹമ്മദ് റിഫ

മുഹമ്മദ് റിഫ

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് റിഫയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. മുഹമ്മദിനോടൊപ്പം തന്നെ കേസില്‍ നിര്‍ണ്ണായക പങ്കുള്ള വ്യക്തിയാണ് മുഹമ്മദ് റിഫയെന്നാണ് പോലീസ് വിലയിരുത്തുന്നത്.

ഒളിയിടം

ഒളിയിടം

ബെംഗളൂരുവിലെ ഒളിയിടത്തില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യതത്. ആക്രമണത്തിന് നേതൃത്വം നല്‍കാന്‍ റിഫ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കൊച്ചില്‍ ഹൗസ് എന്ന കാമ്പസ് ഫ്രണ്ട് സങ്കേതത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ തമ്പടിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യക്തത ഇല്ല

വ്യക്തത ഇല്ല

റിഫയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് അഭിയെ കുത്തിയ ആള്‍ ആരാണെന്ന് പോലീസിന് വിവരം ലഭിച്ചത്. കേസില്‍ ഒടുവില്‍ പിടിയിലായ പള്ളുരുത്തി ബത്തേരി സ്വദേശി അനീഷാണ് അഭിയെ കുത്തിയതെന്ന് പോലീസിനോട് റിഫ വെളിപ്പെടുത്തിയതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ വ്യക്തത വരുത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

ഒളിവില്‍ കഴിയുന്നവര്‍

ഒളിവില്‍ കഴിയുന്നവര്‍

റിഫയെ ചോദ്യം ചെയ്തതിലൂടെ അഭിമ്യന്യു കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളേക്കുറിച്ചുള്ള വിവരങ്ങല്‍ പോലീസിന് ലഭിച്ചു. എട്ടു പേരാണ് കേസില്‍ പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

തയ്യാറെടുപ്പുകളും

തയ്യാറെടുപ്പുകളും

പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൊലപാതകത്തിലെ ഗൂഡാലോചനയും എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ തയ്യാറെടുപ്പുകളും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഏത് വിധേനയും

ഏത് വിധേനയും

ചുമരെഴുത്തുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് ആക്രമികള്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയത്. അതേസമയം എസ്എഫ്‌ഐയെ ഏത് വിധേനയും കാമ്പസില്‍ വക വരുത്തണമെന്ന ഉദ്ദേശത്തിന്റെ ഭാഗമായി തന്നെയാണ് കൊലനടത്തിയതെന്ന മുഹമ്മദിന്റെ മൊഴിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ്

മുഹമ്മദ്

ഇതിനായി കൊലപാതകം നടത്താന്‍ വിദഗ്ദരായ കാമ്പസ് ഫ്രണ്ട് -എസ്ഡിപിഐ നേതാക്കളെ കാമ്പസിലേക്ക് അയക്കാന്‍ കാമ്പസ് ഫ്രണ്ട് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെന്നും മുഹമ്മദ് പറഞ്ഞിരുന്നു.അഭിയെ കുത്തിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണെന്നും അതേസമയം താന്‍ അല്ല അഭിയെ കുത്തിയതെന്നടക്കുമുള്ള മുഹമ്മദിന്റെ മൊഴികളും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇവര്‍

ഇവര്‍

ഷിജു,റിയാസ്,അനീഷ്,ഷാഹിം,മനാഫ്,ജബ്ബാര്‍,നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൊലപാതകത്തില്‍ പങ്കെടത്തതിന് ശേഷം ഒളിവില്‍ കഴിയുന്ന പ്രതികള്‍. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും ഇവര്‍ രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓട്ടോറിക്ഷ

ഓട്ടോറിക്ഷ

ചുമരെഴുത്ത് തര്‍ക്കത്തേതുടര്‍ന്ന് എസ്എഫ്‌ഐക്കാരെ നേരിടാനെത്തിയ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് ്പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിനായി പ്രത്യേക സംഘം കോളേജിനടുത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. രാത്രി 11 മണിമുതല്‍ തന്നെ ഇതിനായി ഒരു ഓട്ടോറിക്ഷ എംജി റോഡില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

English summary
police report out in abhimanyu murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X