81 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ നാടകീയമായി അറസ്റ്റ്.. ദിലീപ് കുടുങ്ങിയത് ഇങ്ങനെ..

  • By: Nihara
Subscribe to Oneindia Malayalam

സിനിമയെ വെല്ലുന്ന തരത്തിലുള്ള നാടകീയ സംഭവങ്ങളായിരുന്നു മലയാള സിനിമയില്‍ ഇതുവരെ അരങ്ങേറിക്കൊണ്ടിരുന്നത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ നടി ആക്രമിക്കപ്പെട്ട സംഭവം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്നു തന്നെ ചില സിനിമാപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി അറസ്റ്റിലായതോടെയാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു തുടങ്ങിയത്.

കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ അഭിമാനകരമായ കേസന്വേഷണം കൂടിയായി മാറിയിരിക്കുകയാണ് ഈ സംഭവം. ഐജി ദിനേശ് കശ്യപാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ദിലീപിനെ കുടുക്കാനായി പോലീസ് കാത്തിരുന്നത് 81 ദിവസം. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന തരത്തില്‍ ദിലീപ് അടക്കമുള്ള പ്രതികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അന്വേഷണം മുന്നോട്ട് പോയിരുന്നത്.

കാത്തിരിപ്പ്

കാത്തിരിപ്പ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലീപിനെ കുരുക്കാനായി പോലീസ് കാത്തിരുന്നത് 81 ദിവസം. കേസില്‍ ഗൂഢാലോചനയില്ലെന്ന തരത്തില്‍ തന്ത്രപരമായ പ്രഖ്യാപനത്തിലൂടെയാണ് താരത്തെ കുടുക്കാന്‍ പോലീസ് വല നെയ്തത്.

 തെറ്റിദ്ധാരണ

തെറ്റിദ്ധാരണ

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയിലൂടെ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന തരത്തില്‍ തെറ്റിദ്ധാരണ വരുത്തിയാണ് പോലീസ് മുന്നോട്ട് നീങ്ങിയത്.

തീരുമാനം

തീരുമാനം

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെങ്കില്‍ അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍ തന്നെ തുടരണമെന്നുള്ള നിര്‍ബന്ധ ബുദ്ധിയില്‍ നിന്നായിരുന്നു അന്വേഷണ സംഘം അറുപത് ദിവസത്തിനുള്ളില്‍ത്തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. റിമാന്‍ഡിലായ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുക കൂടിയായിരുന്നു ഇതിലൂടെ ലക്ഷ്യമാക്കിയത്.

തെറ്റിദ്ധാരണ

തെറ്റിദ്ധാരണ

പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിക്കുന്നുവെന്ന് ദിലീപും സംഘവും തെറ്റിദ്ധരിച്ചു. എന്നാല്‍ ഇത് പോലീസിന്റെ തന്ത്രമായിരുന്നുവെന്ന് തിരിച്ചറിയാന്‍ ജനപ്രിയന് കഴിഞ്ഞില്ല.

ചോര്‍ന്നത്

ചോര്‍ന്നത്

അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയില്‍ വേഷമിട്ട പോലീസ് ഉദ്യോഗസ്ഥന്‍ വഴി കാര്യങ്ങള്‍ ദിലീപിന് ചോര്‍ന്നു കിട്ടി. സുനി ജയിലില്‍ നിന്ന് എഴുതിയ കത്തും വാട്‌സാപ്പിലൂടെ ദിലീപിന് ലഭിച്ചു. ബുദ്ധിപരമായ നീക്കത്തിലൂടെയാണ് പിന്നീട് ദിലീപ് മുന്നേറിയത്. എന്നാല്‍ അതൊന്നും അന്വേഷണത്തിന് മുന്നില്‍ വിലപ്പോയില്ല.

 ദിലീപിന്റെ പരാതി

ദിലീപിന്റെ പരാതി

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയും കൂട്ടുപ്രതികളും പണത്തിന് വേണ്ടി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി ദിലീപ് ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു.

ശബ്ദരേഖ പാരയായി

ശബ്ദരേഖ പാരയായി

പരാതി നല്‍കിയതിനോടൊപ്പം ദിലീപ് സമര്‍പ്പിച്ച ശബ്ദരേഖയാണ് താരത്തിന് തന്നെ വിനയായത്. മലയാള സിനിമയിലെ സൂപ്പര്‍താരവും മുന്‍നിര നിര്‍മ്മാതാവും പ്രമുഖ നടിയും ചേര്‍ന്ന് തന്റെ പേര് പറയാന്‍ പണം വാഗ്ദാനം ചെയ്ത് സമീപിച്ചിരുന്നുവെന്ന് പരാമര്‍ശിക്കുന്ന ശബ്ദരേഖയായിരുന്നു ദിലീപ് സമര്‍പ്പിച്ചത്.

 അറസ്റ്റിലേക്ക്

അറസ്റ്റിലേക്ക്

ഏപ്രില്‍ 20 ന് തുടങ്ങിയ നിര്‍ണ്ണായകമായ അന്വേഷണമാണ് 81ാമത്തെ ദിവസം നാടകീയമായ അറസ്റ്റിലേക്ക് നയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 11ാമത്തെ പ്രതിയായാണ് താരത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

English summary
Kerala Police waited 81 days for arrestind Dileep in actress attack case.
Please Wait while comments are loading...