Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്: എല്‍ഡിഎഫില്‍ സാധ്യത റജി സഖറിയ, ജെയ്ക്, യുഡിഎഫില്‍?

കോട്ടയം: കേരളത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് കടക്കുന്നു. പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയതിന്റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് പുതുപ്പള്ളിയെ നോക്കിക്കാണുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണെന്ന പ്രത്യേകതയും പുതുപ്പള്ളിക്കുണ്ട്.

1970 മുതല്‍ പുതുപ്പള്ളിയുടെ സ്പന്ദനം അറിഞ്ഞ നേതാവാണ് ഉമ്മന്‍ചാണ്ടി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മണ്ഡലത്തില്‍ 53 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മൂന്ന് തവണ മാത്രമാണ് പതിനായിരത്തില്‍ താഴെ പോയിട്ടുള്ളൂ.

puthupally

ഇത്തവണ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മകന്‍ ചാണ്ടി ഉമ്മന്റെ പേര് ഉയരുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പിന്തടരുന്ന ഫോര്‍മുല പുതുപ്പള്ളിയിലും പ്രാവര്‍ത്തികമാക്കിയാല്‍ കുടുംബത്തില്‍ നിന്നുള്ള ഒരംഗത്തിന് നറുക്കു വീണേക്കും. മകള്‍ അച്ചു ഉമ്മന്റെ പേരും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. കുടുംബത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ ഇതില്‍ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ എല്‍ ഡി എഫും നേര്‍ക്കുനേര്‍ രംഗത്തുണ്ട്. ഏത് ഘട്ടത്തിലും തിരഞ്ഞെടുപ്പിന് സി പി എം തയ്യാറാണെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചത്. ഇതിന് മുമ്പ് ഉമ്മന്‍ചാണ്ടിക്കെതിര മത്സരിച്ചിട്ടുള്ള റജി സഖറിയ, ജെയ്ക് സി തോമസ് എന്നിവരുടെ പേരുകളാണ് എല്‍ ഡി എഫില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്.

പുതുപ്പള്ളിക്ക് കീഴിലുള്ള എട്ട് പഞ്ചായത്തുകളില്‍ ആറും എല്‍ ഡി എഫിന് കീഴിലാണ്. ഇത് മുന്നണിയെ സംബന്ധിച്ച് ആത്മവിശ്വാസം പകരുന്ന ഒന്നാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനേക്കാള്‍ ശക്തമായ ഉമ്മന്‍ ചാണ്ടി വികാരം ഇത്തവണ അലയടിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ ഡി എഫിന് അറിയാം.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് ഇത്തവണ പുതുപ്പളളി പോളിംഗ് ബൂത്തിലേക്ക് കടക്കുക. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, രാജസ്ഥാന്‍, മിസോറം എന്നീ സംസ്ഥാനങ്ങളാണ് ഈ വര്‍ഷവും അടുത്ത വര്‍ഷം ആദ്യവുമായി ജനവിധി എഴുതുന്നത്. നിയമസഭ അംഗം മരിച്ച് ആറ് മാസത്തിനുളളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടമുള്ളതിനാല്‍ ജനുവരി 17ന് മുമ്പ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+