
സ്വകാര്യ ബസ് സമരം വരുന്നു; നിലപാട് കടുപ്പിച്ച് ബസ്സുടമകള്‍... ഇങ്ങനെ മുന്നോട്ട് പോകാനാകില്ല
കൊച്ചി: കേരളത്തില്‍ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ പീഡനമാണ് കടുത്ത തീരുമാനത്തിലേക്ക് ബസ് ഉടമകളെ പ്രേരിപ്പിക്കുന്നത്. ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാന്‍ തയ്യാറാകാത്തതാണ് പുതിയ പ്രതിഷേധത്തിന് കാരണം. സംസ്ഥാന വ്യാപകമായ ബസ് സമരം പ്രഖ്യാപിക്കുന്നതിനാണ് കളമൊരുങ്ങുന്നത്.
ഹൈക്കോടതി ഉത്തരവ് പോലും പാലിക്കാതെ വലിയ തുക ഈടാക്കുന്നത് അംഗീകരിക്കില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു. ഒരു വിഭാഗം ബസ് ഉടമകള്‍ സമരം നടത്തണമെന്ന നിലപാട് എടുത്തിട്ടുണ്ട്. ബാക്കിയുള്ളവരും ഇതേ നിലപാട് സ്വീകരിച്ചാല്‍ സമരം പ്രഖ്യാപിക്കും. വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
പെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം
ഫിറ്റ്‌നസ് ടെസ്റ്റിന് 1000 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 13500 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബസ് ഉടമകള്‍ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. അധിക തുക ഈടാക്കരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടു.
എന്നാല്‍ ഇതുവരെ ഫിറ്റ്‌നസ് ടെസ്റ്റിന്റെ നിരക്ക് കുറക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ആര്‍ടിഒമാര്‍ പറയുന്നതത്രെ. വിഷയത്തില്‍ സംസ്ഥാന വ്യാപക സമരത്തിന് ഒരുങ്ങുകയാണ് ബസ് ഉടമകള്‍. ഒരു വിഭാഗം ബസ് ഉടമകള്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചര്‍ച്ച നടത്താനും ബസ് ഉടമകള്‍ ശ്രമിക്കുന്നുണ്ട്. ചര്‍ച്ചയില്‍ ഫലം കണ്ടില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിക്കും. തൊഴിലാളികളുടെ ദിവസ കൂലി തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ അമിതമായ ഫിറ്റ്‌നസ് ടെസ്റ്റ് തുക ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.