Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും മഴ കനക്കും; ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

RAIN

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വീശുന്ന കിഴക്കന്‍കാറ്റിന്റെയും സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മധ്യ-വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴക്കും തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കുമാണ് സാധ്യത.

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വരും മണിക്കൂറില്‍ കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ ഇടുക്കി ജില്ലയില്‍ രണ്ട് ദിവസമായ ശക്തമായ മഴയാണ് പെയ്യുന്നത്. ശാന്തന്‍പാറ പേത്തൊട്ടിയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായി. ചേരിയാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചേരിയാര്‍ സ്വദേശി ശാവുംപ്ലാക്കല്‍ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു റോയി.

വീടിന്റെ ഭിത്തി റോയിയുടെ മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. റോയിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം വലിയ മണ്ണിടിച്ചില്‍ ആയിരുന്നില്ല ചേരിയാറില്‍ ഉണ്ടായതെങ്കിലും റോയ് താമസിച്ച കെട്ടിടത്തിന്റെ ബലക്ഷയമാണ് മരണത്തിന് കാരണം എന്നാണ് വിവരം.

മലവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.വീടുകളിലുണ്ടായിരുന്നവരെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് മുതലുണ്ടായ കനത്ത മഴയില്‍ പ്രദേശത്ത് വ്യാപക കൃഷിനാശവും വൈദ്യുതി തടസവും ഉണ്ടായി. എറണാകുളം ജില്ലയിലും മഴ കനത്ത നാശമാണ് വിതച്ചത്. കനത്ത കാറ്റിലും മഴയിലും ജില്ലയുടെ മലയോര മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി. കോട്ടേപ്പാടം, അമലിപ്പുറം പാടശേഖരത്തില്‍ വെള്ളം കയറി. 25 ഏക്കര്‍ പാടത്തെ നെല്‍ കൃഷി നശിച്ചിട്ടുണ്ട്.

കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+