Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ ഇന്നും വ്യാപകമാകും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഡാമുകള്‍ തുറന്നേക്കും, ഈ ജില്ലകളില്‍ അവധി

തിരുവനന്തപുരം: രണ്ട് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ ഇന്നും തുടരും. പത്തനംതിട്ട മുതല്‍ കാസര്‍കോഡ് വരെയുള്ള 12 ജില്ലകളില്‍ കാലാവാസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്തെ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിക്കാത്തത്. മലയോര മേഖകളില്‍ ഉള്ളവരും തീരദേശവാസികളും അതീവ്ര ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ചയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും എന്നാണ് നിഗമനം. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും രൂക്ഷമായ കടലാക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കനത്ത മഴയുടെ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

RAIN

കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാംപുകള്‍ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, എം ജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം ഇടുക്കിയിലും കോട്ടയത്തും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റം ഉണ്ടാകില്ല. ഇടുക്കിയില്‍ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടര്‍ തുറക്കാനുള്ള സാധ്യത പരിഗണിച്ച് മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയില്‍ പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണം എന്നും അധികാരികളുടെ നിര്‍ദേശത്തോട് സഹകരിക്കണം എന്നും അധികൃതര്‍ പറഞ്ഞു.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ഉറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. മഴ ശക്തമായ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇടുക്കിയിലും കണ്ണൂരിലും മണ്ണിടിച്ചില്‍ കണക്കിലെടുത്ത് രാത്രി യാത്രകള്‍ നിരോധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+