Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും മഴ കനക്കും, സംസ്ഥാനമാകെ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കേരള-ലക്ഷദ്വീപ് തീരത്ത് അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും എന്നും അതിനാല്‍ വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരും എന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കരമന, നെയ്യാര്‍, വാമനപുരം നദികളില്‍ പ്രളയ മുന്നറിയിപ്പും നല്‍കി. ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 20 സെന്റീ മീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

rain

നാളെ കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച വരെ കേരള തീരത്തും 18 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ കേരളത്തില്‍ 19 ശതമാനം അധികമഴ പെയ്തു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും തുലാവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിച്ചിട്ടില്ല.

അതിനിടെ തലസ്ഥാനത്ത് മഴയ്ക്ക് അല്‍പം ശമനമുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം അവസാനിക്കുന്നില്ല. യെല്ലോ അലര്‍ട്ടാണെങ്കിലും ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. എന്നാല്‍ പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

തിരുവനന്തപുരത്ത് കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചല്‍ അടക്കമുള്ള പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. പാര്‍വതി പുത്തനാറും തെറ്റിയാറും കരകവിഞ്ഞതോടെ കഴക്കൂട്ടത്തും കുമാരപുരത്തും വെള്ളം ഇരച്ചുകയറി. തിരുവനന്തപുരത്ത് മാത്രം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 875 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.

21 ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്ളതില്‍ 16 എണ്ണവും തിരുവനന്തപുരം താലൂക്കിലാണ്. പ്രളയ കാലത്ത് പോലും മുങ്ങാത്ത പല ഇടങ്ങളും വെളത്തിനടിയിലാണ്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ വിനോദസഞ്ചാരത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+