Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ അതിതീവ്ര മഴക്ക് സാധ്യത, റെഡ് അലര്‍ട്ട്; സംസ്ഥാനത്താകെ വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരപ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചു. അതിനിടയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതി തീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന മഴ കുറവുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

rain

ഈ സാഹചര്യത്തില്‍ നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നവാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ തൃശൂരില്‍ വീശിയ മിന്നല്‍ച്ചുഴലിയില്‍ മരങ്ങള്‍ വീണ് വ്യാപക നാശനഷ്ടങ്ങളുണ്ടായി.

പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണു. മലപ്പുറം ജില്ലയിലും കാലവര്‍ഷക്കെടുതി രൂക്ഷമാണ്. ജില്ലയില്‍ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരിതബാധിത പ്രദേശത്ത് നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി.

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴയാണ്. പലനദികളിലും ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കല്ലാര്‍ക്കുട്ടി അണക്കെട്ടില്‍ സംഭരണശേഷിയുടെ 99 ശതമാനത്തിലധികം വെള്ളമായിട്ടുണ്ട്. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ ജൂണ്‍ ഒന്നുമുതല്‍ ജൂലൈ അഞ്ച് വരെ 441.1 മി.മീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+