കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചക്രവാതച്ചൂഴി ശക്തിപ്രാപിക്കുന്നു; ശക്തമായ മഴ, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വിവിധ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു

2022 ഒക്ടോബര്‍ 02 മുതല്‍ ഒക്ടോബര്‍ 05 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനിടെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് ഡാമിന്റെ ഷട്ടറുകള്‍ 15 സെ.മീ. വീതം തുറന്നിരുന്നു.

rain

ഇതിനിടെ, കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ വനത്തിനുള്ളില്‍ ശക്തമായ മഴ പെയ്തു. ഉറുമി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. എന്നാല്‍ കിഴക്കന്‍ മേഖലയിലെ ജനവാസ പ്രദേശത്തൊന്നും മഴയുണ്ടായില്ല. വനത്തില്‍ ശക്തമായ മഴയുണ്ടായതോടെ കൂടരഞ്ഞി, അരിപ്പാറപ്പുഴകളില്‍ വെള്ളം കൂടി.

'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍'ഖാര്‍ഗെ വന്നാല്‍ മാറ്റമുണ്ടാകില്ല, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്'; ശശി തരൂര്‍

02-10-2022 മുതല്‍ 05-10-2022 വരെ: തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരിചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരി

English summary
Kerala Rain Update: Cyclone gaining strength: Heavy rains at isolated places in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X