Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; മലയോര മേഖലകളിൽ ജാ​ഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണത്തിന് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നിലവിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ഇല്ല. മലയോര മേഖലകളിൽ ജാ​ഗ്രത നിർ​ദ്ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ പാലക്കയത്ത് ഉരുൾപൊട്ടൽ ഉണ്ടായി. വൈകീട്ട് ആറ് മണിയോടെ പാണ്ടൻ മലയിലാണ് ഉരുൾപൊട്ടിയത്. ശക്തമായ മഴയെ തുടർന്ന പാലക്കയം ഭാ​ഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാ​ഗത്തും വെള്ളക്കെട്ട് ഉണ്ട്.

Rain

അതേസമയം പാലക്കയത്തു നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. രാത്രി മഴ നിന്നതോടെയാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. അതിനിടെ കാഞ്ഞിരുപ്പുഴ ഡാമിലെ ഷട്ടറുകൾ ഉയർത്തി. മൂന്ന് ഷട്ടറുകൾ 80 സെന്റി മീന്റർ വീതമാണ് ഉയർത്തിയത്. ഡാമിലെ ജലനിരപ്പ് താഴിന്നിട്ടില്ല. സാധാരണം നിലയിൽ ഷട്ടറുകൾ ഇത്രയും ഉയർത്താറില്ല,

അതേസമയം, ഇടവെട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ​ ​ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നേരത്തെ പറഞ്ഞിരുന്നു. 2013 നും 2017 നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോ​ഗ്യവ്യാപനം വളരെ കൂടുതൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാ​ഗ്രത നിർ​ദ്ദേശം നൽകി രോ​ഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർദ്ധിച്ചിട്ടില്ല.

ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോ​ഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമ​ഗ്രമായ രീതിയിൽ തുടരേണ്ടത് രോ​ഗപ്പകർച്ച തടയുന്നതിനും രോ​ഗ നിയന്ത്രണത്തിനും അനിവാര്യമാണ് . ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
‌‌‌‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+