Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; വരുന്ന 4 ദിവസം ജാഗ്രത വേണം; ജനങ്ങൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ആണ് കൂടുതൽ മഴ ലഭിക്കുക. 60 കി .മീ വരെ വേഗതയിൽ കാറ്റിനും, ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് ഉണ്ടാകും എന്നതിനാൽ മത്സത്തൊഴിലാളികൾ കടലിൽ പോകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം കഴിഞ്ഞ ദിവസം കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. സമാനമായി ഇന്നും ശക്തമായ മഴ ഉണ്ടാകും. മഴയ്ക്ക് പുറമെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, വടക്കൻ കേരളത്തിൽ മഴയ്ക്കുളള സാധ്യത വളരെ കുറവാണ്.

rain

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം ഏറിയ കാറ്റും, ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദവും ആണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. വരുന്ന എട്ടാം തീയതി വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, തിരുവനന്തപുരം നഗരത്തിൽ ഇന്നലെ പെയ്ത തമ്പാനൂരും പരിസര പ്രദേശവും വെള്ളക്കെട്ടിൽ മുങ്ങി. തലസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കുകയാണ് ചെയ്തത്. ചിലയിടങ്ങളിൽ കനത്ത നാശ നഷ്ടംവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെക്കൻ ആൻഡമാൻ കടലിൽ ചക്രവതച്ചുഴി രൂപാന്തരപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് ഇത് ന്യൂനമർദ്ദം ആയി ശക്തി പ്രാപിക്കും എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും സാധ്യത ഉണ്ട്. കാലാവസ്ഥ വ്യത്യാസം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Recommended Video

cmsvideo
    വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌

    നിലവിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ മഴയുടെ സാഹചര്യം വിലയിരുത്തി ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താറുണ്ട്. ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തെക്കൻ കേരളത്തിലെ പല ജില്ലകളിലും ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും നാശനഷ്ടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തു. മരങ്ങൾ കടപുഴകി വീണിരുന്നു.

    ബംഗാൾ ഉൾക്കടലിൽ കൊമാരിൻ ഭാഗത്ത് നിന്നുള്ള ഈർപ്പം കൂടിയ കാറ്റ് അനുകൂലമായി വന്നതാണ് തെക്കൻ കേരളത്തിലെ അതിശക്തമായ മഴയ്ക്ക് കാരണം. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം നിർത്താതെ പെയ്യുകയായിരുന്നു. ശക്തമായ മഴ പെയ്തതോടെ തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചിരുന്നു. മഴ കനത്തതോടെ, അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നിരുന്നു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. അതിനാൽ തന്നെ, ഗതാഗതവും തടസപ്പെട്ടിരുന്നു. ജില്ലയിൽ കൊട്ടിയത്തറയിൽ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു.

    മന്ത്രി ജി.ആർ.അനിലിന്‍റെ ഓദ്യോഗിക വസതിയിലെ പറമ്പിലും കനത്ത മഴയ്ക്ക് പിന്നാലെ മരം ഒടിഞ്ഞ് വീണിരുന്നു. കൊല്ലം ജില്ലയിൽ ചടയമംഗലം കൂരിയോട്ട് വീടിന്‍റെ മുകളിലേക്ക് റബ‍ർ മരങ്ങൾ വീഴുകയും വീടിന്റെ മേൽക്കൂര തകരുകയും ചെയ്തിരുന്നു. കൊട്ടാരക്കര ഈയം കുന്നിലെ വീടും മഴയ്ക്ക് പിന്നാലെ തകരുകയായിരുന്നു. കരവാളൂർ പഞ്ചായത്തിൽ നാല് വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് വിവരം. മളയിൽ റോഡില്‍ നിറയെ വെള്ളം നിറഞ്ഞിരുന്നു.

    അതിനാൽ, തന്നെ ചാത്തന്നൂർ പാരിപ്പള്ളി ദേശീയ പാതയിൽ വാഹനങ്ങൾ നിർത്തിയിടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. എറണാകുളം, തൃശ്ശൂർ, ഇടുക്കി ലോവർ റേഞ്ചിൽ ഇന്നും മഴ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. ഇന്ന് വൈകീട്ടോടെ ആന്തമാൻ കടലില്‍ ചക്രവതച്ചുഴി രൂപപ്പെടും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ചക്രവാതച്ചുഴി തുടർന്ന് ന്യൂനമർദ്ദമായി മാറും. ന്യൂനമര്‍ദ്ദം രൂപാന്തരപ്പെടുന്നതോടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്രം അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+