കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ തോതില്‍ മഴമേഘങ്ങള്‍ കേരള തീരത്തേക്ക്: ഇന്ന് രാത്രിയോടെ മഴ കൂടുതല്‍ ശക്തമായേക്കും

Google Oneindia Malayalam News

ദില്ലി: കാലവർഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ മഴ ശക്തമാവുന്നു. കേരളത്തിന് പടിഞ്ഞാറായി അറബിക്കടലിൽ വൻതോതിൽ രൂപപ്പെട്ട മേഘങ്ങള്‍ ഇന്ന് വൈകീട്ടോടെയോ രാത്രീയോടെയെ തീരത്തേക്ക് നീങ്ങുകയും വലിയ തോതിലുള്ള മഴയ്ക്ക് ഇടയാക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഈ വർഷം ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയായിരിക്കും ഇതിലൂടെ സംസ്ഥാനത്ത് ലഭിക്കുക.

'അതിജീവിതയാണോ അത് ചെയ്യേണ്ടത്, അങ്ങനെ ഒരു സാഹചര്യം ഇവിടെയുണ്ടോ' ; അഡ്വ.ടിബി മിനി'അതിജീവിതയാണോ അത് ചെയ്യേണ്ടത്, അങ്ങനെ ഒരു സാഹചര്യം ഇവിടെയുണ്ടോ' ; അഡ്വ.ടിബി മിനി

തെക്ക് പടിഞ്ഞാറൻ മൺസൂൺ മെയ് 27 ന് കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ നാല് ദിവസം മുമ്പാണ് ഈ വർഷം കാലവർഷം ആരംഭിക്കുന്നത്. 2021-ൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 മുതലായിരുന്നു കേരളത്തില്‍ ആരംഭിച്ചത്.

cycloneasani

"ഈ വർഷം, കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ സാധാരണ തീയതിയേക്കാൾ നേരത്തെയായിരിക്കും. കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നത് മെയ് 27 ന് ആയിരിക്കും എന്നാണ് പ്രതീക്ഷുന്നത്. നാല് ദിവസത്തെ പ്ലസ് അല്ലെങ്കിൽ മൈനസ് എന്ന മോഡൽ പിശക് ഇവിടേയും സംഭവിക്കാം.''- കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ചില്ലംപൊളി ഡാന്‍സ്, ലുക്ക് അതിലപ്പുറം: പൊളിച്ചടുക്കി അഹാന കൃഷ്ണ

ഇന്ത്യൻ മൺസൂൺ മേഖലയിൽ, തെക്കൻ ആൻഡമാൻ കടലിൽ പ്രാരംഭ മൺസൂൺ മഴ അനുഭവപ്പെടുന്നുണ്ട്. തുടർന്ന് മൺസൂൺ കാറ്റ് ബംഗാൾ ഉൾക്കടലിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്നും ഉദ്യേഗസ്ഥർ അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മേയ് 15ഓട് കൂടി കാലവര്‍ഷം എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയെ മഴ ലഭിക്കാനുള്ള സാധ്യതയും രൂപപ്പെട്ടത്.

സാധാരണ മെയ്‌ 22 ആണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം കൂടി കഴിഞ്ഞ് ജൂൺ 1 ന് ആണ് കേരളത്തിൽ കാലവർഷം എത്തിച്ചേരാറുണ്ടായിരുന്നത്.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇത്തവണ നേരത്തെ കാലവർഷം ആരംഭിക്കാനുള്ള സാധ്യതയും കലാവാസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും. ഇതോടെ കേരളത്തില്‍ ഈ മാസം 27 ന് കാലവർഷം കേരളത്തിലെത്തിയേക്കും.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
kerala rain updates: It may rain heavily from tonight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X