കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിക്ക് കൊണ്ടുപോവുന്നത് 25000 സഖാക്കളെ; ഇത്ര ഉത്തരവാദിത്തമില്ലാതെ പെരുമാറാന്‍ എങ്ങനെ കഴിയുന്നു

  • By Desk
Google Oneindia Malayalam News

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയത് മുതല്‍ തന്നെ അദ്ദേഹത്തിന്റെ യാത്രയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ രോഗം എന്താണ്, അമേരിക്കയില്‍ തന്നെ ചികിത്സിച്ചാലാണോ മുഖ്യമന്ത്രിയുടെ രോഗം മാറുകയുള്ളു തുടങ്ങിയി ഒട്ടനവധി ചോദ്യങ്ങളാണ് വിവിധകോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നത്.

<strong>ബ്യൂട്ടീപാര്‍ലറില്‍ നിന്ന് മുടി സ്‌ട്രൈറ്റ് ചെയ്തതിന് ശേഷം മുടി കൊഴിച്ചില്‍; യുവതി ആത്മഹത്യ ചെയ്തു</strong>ബ്യൂട്ടീപാര്‍ലറില്‍ നിന്ന് മുടി സ്‌ട്രൈറ്റ് ചെയ്തതിന് ശേഷം മുടി കൊഴിച്ചില്‍; യുവതി ആത്മഹത്യ ചെയ്തു

എന്നാല്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ യാത്രയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിദേശത്ത് പോവുന്നതില്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അതോടൊപ്പം തന്നെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കെപിഎംജിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചതിലും വ്യാപകമ വിമര്‍ശനങ്ങള്‍ ഉണ്ട്.. ഈ വിഷയങ്ങളിലെല്ലാം തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവായ കെ സുരേന്ദ്രന്‍.. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്‌ററ് ഇങ്ങനെ..

യോജിപ്പില്ല

യോജിപ്പില്ല

കേരളത്തിന്റെ മുഖ്യമന്ത്രി ഈ നാടിന്റെ പൊതുസ്വത്താണ്. അദ്ദേഹത്തിന്റെ ആയുസ്സും ആരോഗ്യവും ഓരോ കേരളീയനും വിലപ്പെട്ടതാണ്. അതുകൊണ്ട് അദ്ദേഹം അമേരിക്കയിൽ ചികിത്സക്കുപോയതിനെ വിമർശിക്കുന്നവരോട് എനിക്ക് യോജിപ്പില്ല.

ഗൗരവമേറിയ അസുഖമാണോ

ഗൗരവമേറിയ അസുഖമാണോ

താത്വികമായ അവലോകനങ്ങൾ എന്തുമാവട്ടെ, അമേരിക്കയിൽ മാത്രമേ നല്ല ആശുപത്രികളുള്ളൂ അവിടെത്തന്നെ ചികിത്സിക്കാൻ മാത്രമുള്ള ഗൗരവമേറിയ അസുഖമാണോ എന്നൊക്കെ അഭിപ്രായമുള്ളവരുമുണ്ട്. ജനാധിപത്യസംവിധാനത്തിൽ അത്തരം ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം പൗരൻമാർക്കുണ്ടുതാനും.

എത്രയും വേഗം തിരിച്ചുവരട്ടെ

എത്രയും വേഗം തിരിച്ചുവരട്ടെ

ഏതായാലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി എത്രയും വേഗം തിരിച്ചുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. കേരളം ഒരു സന്നിഗ്ദ ഘട്ടത്തിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് അമേരിക്കയിൽ പോകേണ്ടിവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യം പോലെ തന്നെ ലക്ഷക്കണക്കിനാളുകളുടെ ജീവൻ പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു ഘട്ടമാണിത്.

പകർച്ചവ്യാധികൾ

പകർച്ചവ്യാധികൾ

എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പ്രളയബാധിതപ്രദേശങ്ങളിലും പരിസരങ്ങളിലും പടരുന്നു എന്ന ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്നു. കുട്ടനാട്ടിൽ വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ഇറങ്ങാൻ ഇനിയും പത്തുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് മന്ത്രിമാർ തന്നെ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പോരായ്മ സംബന്ധിച്ച് രണ്ടു മന്ത്രിമാർ ഇന്നു പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു.

ജി സുധാകരനും സുനില്‍ കുമാറും

ജി സുധാകരനും സുനില്‍ കുമാറും

ശ്രീ ജി. സുധാകരനും വി. എസ്. സുനിൽകുമാറും. ക്യാമ്പിൽ നിന്ന് തിരിച്ചുപോവുമ്പോൾ ജനങ്ങൾക്ക് അത്യാവശ്യകാര്യത്തിന് ഉപയോഗിക്കാനായി പ്രഖ്യാപിച്ച പതിനായിരം രൂപ പത്തുശതമാനം ആൾക്കാർക്കുപോലും കിട്ടിയിട്ടില്ല. ദുരിതങ്ങളുടെ കണക്കെടുക്കാൻ പോയ ഉദ്യോഗസ്ഥർ വലിയ തീവെട്ടിക്കൊള്ളക്കു ശ്രമം തുടങ്ങിയതായി വസിതുതാപരമായ വാർത്തകൾ മാധ്യമങ്ങളിൽ വന്നു കഴിഞ്ഞു.

എന്തുകൊണ്ട് ആരെയും ഏൽപ്പിച്ചില്ല?

എന്തുകൊണ്ട് ആരെയും ഏൽപ്പിച്ചില്ല?

പതിനായിരം രൂപയുടെ നഷ്ടമുണ്ടായിടത്ത് അഞ്ചു ലക്ഷം വരെ കണക്കാക്കി സർട്ടിഫിക്കറ്റ് കൊടുക്കുന്നു അതും വൻ പണക്കാർക്ക്. ദുരിതാശ്വാസനടപടികളിലെ രാഷ്ട്രീയവൽക്കരണം ഒരു ഭാഗത്ത്. ഇതിനെല്ലാമിടയിൽ കേരളം നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ താൽക്കാലിക ചുമതല എന്തുകൊണ്ട് ആരെയും ഏൽപ്പിച്ചില്ല? വീഡിയോ കോൺഫറൻസിംഗ് വഴി ഭരണം നടത്തേണ്ട കാര്യമുണ്ടോ.

പണപ്പിരിവിന് വിദേശത്തേക്ക്

പണപ്പിരിവിന് വിദേശത്തേക്ക്

ചികിത്സക്കിടയിൽ ഇതു സാധിക്കുമോ? അടുത്ത ആഴ്ച ബാക്കിയുള്ള മന്ത്രിമാരെല്ലാം പണപ്പിരിവിന് വിദേശത്തേക്കു പോവുകയും ചെയ്യും. ലോകം മുഴുവനുള്ള മലയാളികളും അല്ലാത്തവരും ആരും ചോദിക്കാതെ തന്നെ അകമഴിഞ്ഞു സഹായിക്കുമ്പോൾ എന്തിനീ മന്ത്രിമാർ അങ്ങോട്ടു പോകുന്നു. ഇതെല്ലാം ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ്. ഈ പ്രതിസന്ധി എന്തിനാണ് ഈ ഘട്ടത്തിൽ ഉണ്ടാക്കിയത്?

ഇരുപത്തയ്യായിരം സഖാക്കളെ

ഇരുപത്തയ്യായിരം സഖാക്കളെ

സംസ്ഥാനം ഭരിക്കുന്ന പാർട്ടി ഇതൊന്നും ആലോചിക്കാതിരുന്നതെന്തുകൊണ്ട്? ആഴ്ചയിൽ രണ്ടുതവണ ഒരു കാര്യവുമില്ലാതെ പാർട്ടിസെക്രട്ടറിയേറ്റും ഡൽഹിയിലെ പൂച്ചപെറ്റുകിടക്കുന്ന എ. കെ. ജി ഭവനിൽ പോളിറ്റ് ബ്യൂറോയും കൂടുന്ന ഈ പാർട്ടി നേതാക്കൾക്ക് ഇതൊന്നും ചിന്തിക്കാൻ നേരമില്ലേ? അടുത്ത ദിവസം മോദിക്കെതിരെ റാലി നടത്താൻ ഇരുപത്തയ്യായിരം സഖാക്കളെ ഡൽഹിക്കുകൊണ്ടുപോകുന്നു എന്നു പറയുന്നു.

അലവലാതി കൺസൾട്ടൻസിയെ

അലവലാതി കൺസൾട്ടൻസിയെ

ഇത്ര ഉത്തരവാദിത്തമില്ലാതെ പെരുമാറാൻ ഒരു ഭരിക്കുന്ന പാർട്ടിക്ക് എങ്ങനെ കഴിയുന്നു. കേരളത്തിലെ ജനങ്ങളെയാണ് നിങ്ങൾ വെല്ലുവിളിക്കുന്നത്. അതിനിടയിലാണ് ഒരു അലവലാതി കൺസൾട്ടൻസിയെ കേരളം നന്നാക്കാൻ ഏൽപ്പിച്ചിരിക്കുന്നതുപോലും. അടിച്ചേൽപ്പിച്ച ദുരിതത്തിനുമേൽ വീണ്ടും വീണ്ടും ദുരിതം വിതയ്ക്കുകയാണ് ഈ സർക്കാർ.

ഫെയ്സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

English summary
kerala rebuilding; k surendran against kpmg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X