ഒരു വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ ഞെട്ടിച്ചു! നടന്നത് 294 കൊല!! ആര്‍ക്കും ശിക്ഷയില്ല?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് 334 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ക്രമസമാധാനത്തിന്റെ കാര്യത്തില്‍ നല്ല വാര്‍ത്തകളല്ല പുറത്തു വന്നിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 294 കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നതായാണ് വിവരം. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഏപ്രില്‍ 25ന് പിണറായി സഭയില്‍ വച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

 294 കൊല

294 കൊല

പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് 334 ദിവസം പിന്നിട്ടിരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 294 കൊലപാതകങ്ങള്‍ നടന്നുവെന്നാണ് വിവരം.

 ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഏപ്രില്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കുറിച്ചും പോലീസിനെ കുറിച്ചും ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ വിവരങ്ങളും പുറത്തു വന്നിരിക്കുന്നത്.

 കൊല്ലപ്പെട്ടവര്‍

കൊല്ലപ്പെട്ടവര്‍

ഏറ്റവും കൂടുതല്‍ പുരുഷന്മാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. 169 പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. 89 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 36 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.

കുറവ് വയനാട്ടില്‍

കുറവ് വയനാട്ടില്‍

ഏറ്റവും കൂടുതല്‍ കൊലനടന്നിരിക്കുന്നത് തലസ്ഥാനത്താണ് 43 പേരാണ് തലസ്ഥാനത്ത് കൊല്ലപ്പെട്ടത്. കൊലപാതകം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ് ആറ് ക1ലപാതകങ്ങള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊലയുടെ എണ്ണത്തില്‍ തൃശൂരാണ് രണ്ടാം സ്ഥാനത്ത് 37 പേരാണ് തൃശൂരില്‍ കൊല്ലപ്പെട്ടത്. കൊല്ലത്ത് 27 പേരും എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ 25 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

 കുട്ടിക്കൊല ഇല്ലാതെ

കുട്ടിക്കൊല ഇല്ലാതെ

ഏറ്റവുമധികം കുട്ടികള്‍ കൊല്ലപ്പെട്ടിരുക്കുന്നത് മലപ്പുറം ജില്ലയിലാണ് ഒമ്പത് കുട്ടികളാണ് മലപ്പുറത്ത് കൊല്ലപ്പെട്ടത്. എട്ടെണ്ണവുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. വയനാട്, കോട്ടയം, കൊല്ലം ജില്ലകളില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല്.

 പാലക്കാട്ടും രക്ഷയില്ല

പാലക്കാട്ടും രക്ഷയില്ല

തലസ്ഥാനം സ്ത്രീകള്‍ക്ക് മോശം ജില്ലയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് 13 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. പാലക്കാടും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. പാലക്കാട്ട് 11 സ്ത്രീകളും എറണാകുളത്ത് 10 സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്.

 കുറവ് വയനാട്ടില്‍

കുറവ് വയനാട്ടില്‍

ഏറ്റവുമധികം പുരുഷന്മാര്‍ കൊല്ലപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 26 പുരുഷന്മാരാണ് തിരുവനന്തപുരത്ത് കൊല്ലപ്പെട്ടത്. 20 പുരുഷന്മാര്‍ കൊല്ലപ്പെട്ട തൃശൂര്‍ തന്നെയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ ജി്ല്ലയില്‍ 15 പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. രണ്ട് പുരുഷന്മാര്‍ മത്രമാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്.

 അന്വേഷണം പൂര്‍ത്തിയായത്

അന്വേഷണം പൂര്‍ത്തിയായത്

കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് 81 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. 143 കേസുകളിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒറ്റ കേസുകളില്‍ പോലും വിചാരണ ആരംഭിച്ചിട്ടില്ല. ആരെയും ശിക്ഷിച്ചിട്ടുമില്ല.

English summary
As the new Kerala government clocks 334 days in power, a look at the crime figures will send chill down your spine. So far, 294 murders were reported .
Please Wait while comments are loading...