സംസ്ഥാനത്ത് മിന്നല്‍ പ്രളയവും മേഘവിസ്‌ഫോടനവും ഉണ്ടാവും, മുന്നറിയിപ്പുമായി കാലാവസ്ഥാ പഠനം
കൊച്ചി: കേരളത്തില്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറുന്നുവെന്ന് മുന്നറിയിപ്പ്. ശാസ്ത്ര സംഘം തയ്യാറാക്കിയ കാലാവസ്ഥ പഠന റിപ്പോര്‍ട്ടിലാണ് ഭയപ്പെടുത്തുന്ന കാര്യങ്ങളുള്ളത്. ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തലാണിത്. ഇത് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കാലവര്‍ഷ പെയ്ത്ത് അടിമുടി മാറിയെന്നാണ് ശാസ്ത്ര സംഘം പറുന്നത്. രണ്ട് മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴ വരെ പെയ്യാമെന്നാണ് വിലയിരുത്തല്‍. ഇത് വിചാരിക്കുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടുപോയേക്കും.
മീടു പറയുന്നവള്‍ എന്തിന് അവിടെ ഇത്രയും തവണ പോയി; വിജയ് ബാബുവിന്റെ കേസില്‍ മല്ലിക സുകുമാരന്‍
അപ്രതീക്ഷിതമായി ഉണ്ടാകുന്ന മേഘ വിസ്‌ഫോടനം ഭയാനമായ സാഹചര്യമാണ് ഉണ്ടാക്കുക. ഇതിലൂടെ മിന്നല്‍ പ്രളയത്തിന് വഴിവെക്കും. ഇതിലൂടെ കേരളത്തില്‍ കൂമ്പാര മേഘങ്ങള്‍ രൂപപ്പെടും. കുസാറ്റ് കാലാവസ്ഥാ കേന്ദ്ര ഡയറക്ടര്‍ ഡോ അഭിലാഷിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 1980-99, 2000-2019, എന്നീ കാലയളവ് അടിസ്ഥാനമാക്കിയാണ്. അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാം വിധത്തില്‍ ചൂടി പിടിക്കുന്നത് അടക്കമുള്ള കാരണങ്ങള്‍ കാലാവസ്ഥാ മാറ്റത്തിന് പിന്നിലുണ്ട്. വിദേശ സര്‍വകലാശാലകളിലെ അധ്യാപകര്‍ അടക്കം സഹകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്കത്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനെയും കരുതണം. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണം.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയം ഇടിമിന്നലിന് സാധ്യത ശക്തമാണ്. അതേസമയം തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം ഇന്ന് എത്തുമെന്നാണ് വിലയിരുത്തല്‍. പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുന്നതിനാല്‍ സംസ്ഥാനത്ത് നാളെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കരുതല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
രാമന്പ്പിള്ളയിലേക്കുമുള്ള അന്വേഷണം മരവിപ്പിച്ചു, ചോദ്യം ചെയ്താല്‍ പലതും പുറത്തുവരുമെന്ന് ബൈജു