കലോത്സവം: കോഴിക്കോടിന് എട്ടാം തവണയും കിരീടം
പാലക്കാട്; അമ്പത്തിനാലാം സംസ്ഥാന സ്‌കൂള്‍ കലോത്സവം പടിയിറങ്ങുമ്പോള്‍ കിരീടം കോഴിക്കോട് ജില്ലയ്ക്ക് തന്നെ. തുടര്‍ച്ചയായി ഇത് എട്ടാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്. 924 പോയിന്റോടെ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഇഞ്ചോടിഞ്ച് പൊരുതിയ പാലക്കാട് 190 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിന്നു. 912 പോയിന്റോടെ തൃശ്ശൂരാണ് മൂന്നാം സ്ഥാനത്ത്
പാലക്കാടും കോഴിക്കോടും തമ്മിലായിരുന്നു ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം. അവാസന ദിവസമായിട്ടും കിരീടാവകാശിയെ കുറിച്ച് പ്രഖ്യാപനെ വരെ ഒരു സൂചനയും ഉണ്ടായിരു്ന്നില്ല. മേളയുടെ തുടക്കം മുതല്‍ പാലക്കാടാണ് മുന്നിട്ട് നിന്നന്നിരുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി കരീടമണിഞ്ഞിരുന്ന കോഴിക്കോടാണോ ആതിഥേയരായ പാലക്കാടാണോ കിരീടമണിയുക എന്ന സംശയമായിരുന്നു ആവസാനം വരെ. അവസാനദിവസമാണ് കോഴിക്കോട് മുന്നേറിയത്. തൃശ്ശൂരിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.
അപ്പീലുകളുടെ എണ്ണത്തിലൊന്നും ഈ വര്‍ഷവും കുറവൊന്നുമില്ല. വൈകിട്ട് ഇന്ധിരാഗാന്ധി സ്‌റ്റേഡിയത്തില്‍ സമാപന സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അടുത്ത സ്‌കൂള്‍ കലോത്സവത്തിന് വേണ്ടി എറണാകുളം ആതിഥ്യമരുളും.












Click it and Unblock the Notifications