കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്- പൊതു തെരഞ്ഞെടുപ്പിന്റെ വീറോടെ ചേരി തിരിഞ്ഞ് വോട്ടുപിടിത്തം

  • By Sreejith Kk
Google Oneindia Malayalam News

വടകര:സംസ്ഥാന ബാർ കൗൺസിലേക്കുള്ള 25 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന്(ഞായർ)നടക്കും.സംസ്ഥാനത്തെ മുഴുവൻ കോടതികളും പോളിംഗ് സ്റ്റേഷനുകളാണ്.രാവിലെ ഒൻപതര
മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് വോട്ടെടുപ്പ്.മുൻഗണനാ ക്രമത്തിലാണ് വോട്ടിംഗ് സമ്പ്രദായം.

നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!

ഒരാൾക്ക് 25 സ്ഥാനാർത്ഥികൾക്ക് മുൻഗണനാ ക്രമത്തിൽ വോട്ട് രേഖപെടുത്താം.മുൻഗണനാ ക്രമം അനുസരിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നാണ് ചെയർമാൻ,വൈസ്ചെയർമാൻ.സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുക.അഞ്ചു വർഷമാണ് കൗൺസിലിന്റെ കാലാവധി.

 court

ജില്ലാകോടതികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ അതാത് കോടതികളിലെ ജില്ലാ ജഡ്ജിമാർ പോളിംഗ്ഓഫീസർമാരാണ്.മറ്റു കോടതികളിൽ അതാത് കോടതികളിലെ സീനിയർ ജഡ്ജിമാർ പോളിംഗ് ഓഫീസർമാരായിരിക്കും.ബാർ കൗൺസിൽ നൽകുന്ന തിരിച്ചറിയൽ കാർഡ്അല്ലെങ്കിൽ ആധാർ കാർഡ്,ഇലൿഷൻ ഐ.ഡി,പാൻ കാർഡ്,ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒരു രേഖ ഹാജരാക്കുന്ന അഭിഭാഷകർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ.

പൊതു തെരഞ്ഞെടുപ്പിന്റെ വീറോടെയാണ് കോടതികൾ കയറിയിറങ്ങി ചേരി തിരിഞ് വോട്ട് പിടുത്തം നടക്കുന്നത്.25 സ്ഥാനത്തേക്ക് 91 പേരാണ് മത്സര രംഗത്തുള്ളത്.രാഷ്ട്രീയ നിറം നൽകി സിപിഎം പോഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും,കോൺഗ്രസ്സിന്റെ ലോയേഴ്സ് കോൺഗ്രസ്സും.ബി.ജെ.പി യുടെ അഭിഭാഷക പരിഷത്തും കരുത്ത് തെളിയിക്കാൻ അരയും,തലയും മുറുക്കി വാശിയോടെ മത്സരിക്കുമ്പോൾ നിരവധി സ്വതന്ത്ര സ്ഥാനാർത്ഥികളും ബാർ കൗൺസിലിലേക്ക് കയറി പറ്റാൻ ഒരു കൈ നോക്കുകയാണ്.

മൂന്ന് വർഷത്തിന് താഴെയുള്ള ജൂനിയർ അഭിഭാഷകർക്ക് 5000 രൂപ സ്റ്റൈപ്പൻഡ് നൽകുമെന്ന ഇടതു സർക്കാർ നേട്ടങ്ങൾ ഉയർത്തി കാട്ടിയാണ് ഓൾ ഇന്ത്യാ ലോയേഴ്സ് യൂനിയൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.സാധാരണ മുൻ കാലങ്ങളിൽ പ്രവൃത്തി ദിവസങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയിരുന്നത്.എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി നടപടികൾ തടസ്സപ്പെടുന്നതിനാൽ അവധി ദിവസം തെരഞ്ഞെടുപ്പ് നടത്താൻ ഹൈകോടതി തീരുമാനിക്കുകയായിരുന്നു

English summary
kerala state bar council election today; All courts in kerala is voting centers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X