കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന തൊഴിലാളികളെ കേരളം കൈവിടില്ല; 25 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ്

Google Oneindia Malayalam News

തിരുവനന്തപുരം: വെസ്റ്റ് ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും കേരളത്തിലെത്തിയ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുമെന്ന് കേരള സര്‍ക്കാര്‍. 2.5 മില്ല്യന്‍ തൊഴിലാളികള്‍ക്കാണ് ഇന്‍ഷൂറന്‍സ് പദ്ധതി ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം പറഞ്ഞത്.

കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാകുമോ... മയക്കുമരുന്നെത്തിക്കാന്‍ നക്സലുകളും ഇതര സംസ്ഥാനകാരും !!!കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാകുമോ... മയക്കുമരുന്നെത്തിക്കാന്‍ നക്സലുകളും ഇതര സംസ്ഥാനകാരും !!!

താമസസ്ഥലത്തിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വര്‍ക്കും ഇന്‍ഷൂറന്‍സ് ലഭ്യമാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 2.5 മില്ല്യന്‍ അന്യസംസ്ഥാനക്കാര്‍ കേരളത്തില്‍ ജോലിചെയ്യുന്നുണ്ട്.

migrant

അന്യനാടുകളില്‍ നിന്നും തൊഴില്‍ തേടി വരുന്നവരുടെ എണ്ണം കൂടുകയാണ്. നാട്ടില്‍ നിന്നും എന്തെങ്കിലും കുറ്റം ചെയ്ത്, പിന്നീട് ജീവിത മാര്‍ഗ്ഗം തേടിവരുന്നവരാണ് കൂടുതലും കേരളത്തിലെത്തുന്നത്. അവര്‍ ഇവിടെയും കുറ്റകൃത്യങ്ങള്‍ തുടരുന്നു. കേരളത്തില്‍ കൃത്യമായ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളും ഇല്ല.

പുതിയ ഇന്‍ഷൂറന്‍സ് വ്യവസ്ഥിതി നിലവില്‍ വരുന്നതോടെ തൊഴിലാളികളുടെ കൃത്യമായ കണക്കുകളും വിവരങ്ങളും ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജിഷ കൊലക്കേസില്‍ ആസാമി സ്വദേശിയെ പിടിച്ചതോടെ അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കേണ്ടുന്ന ആവശ്യകത ഉണ്ടായെന്നും പിണറായി വ്യക്തമാക്കി.

ജിഷയെ കൊന്ന അമീറുള്ളിനെ ബംഗാളിലെ ഭാര്യയ്ക്കും വേണ്ട... ക്രൂരതയ്ക്ക് അവിടേയും കുറവില്ലജിഷയെ കൊന്ന അമീറുള്ളിനെ ബംഗാളിലെ ഭാര്യയ്ക്കും വേണ്ട... ക്രൂരതയ്ക്ക് അവിടേയും കുറവില്ല

കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മലയാളികള്‍ അന്യ സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നുണ്ട് അവരെ അവിടങ്ങളിലെ സര്‍ക്കാര്‍ നല്ല രീതിയില്‍ പരിഗണിക്കുന്നുണ്ടെന്നും നമ്മളും അന്യസംസ്ഥാന തൊഴിലാളികളെ നല്ലപോലെ പരിഗണിക്കേണ്ടതായിട്ടുണ്ടെന്നും സജീന്ദ്രന്‍ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ അവിഭാജ്യ ഘടകമാണെന്നും അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യാന്‍ സന്നദ്ധമാണെന്നും പിണറായി സജീന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ജോലിസ്ഥലങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പു വരുത്താനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

English summary
The Kerala government is to begin an insurance scheme for the over 2.5 million migrant labourers, mostly from West Bengal, Bihar and the northeast, who work in the state, Chief Minister Pinarayi Vijayan said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X