കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമം പറയും പഠിപ്പിക്കും, പക്ഷേ പാലിക്കില്ല; റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതിലും മല്ലൂസ് മുന്നില്‍...

  • By Vishnu
Google Oneindia Malayalam News

കേരളത്തിലെ ഒരു പ്രധാന പ്രശ്‌നമാണ് നല്ല റോഡുകളില്ല എന്നത്. പക്ഷെ പൊട്ടിപ്പൊളിഞ്ഞ റോഡാണെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് മിനിമം സ്പീഡ് നൂറെങ്കിലും വേണം. അതിനി സിഗ്നലുണ്ടെങ്കിലും ഇല്ലെങ്കിലും ചീറി പാഞ്ഞാല്‍ മതി. നിയമത്തെ പറ്റി എത്ര നേരം വരെയും വാതോരാതെ പറയും, പക്ഷ അത് പാലിക്കാന്‍ മലയാളികളോട് പറഞ്ഞേക്കരുത്.

ഇന്ത്യയിള്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നത് കൂടുതലും മലയാളികളാണത്രേ. വണ്‍ വേ തെറ്റിച്ച് പായുന്ന സ്പീക്കര്‍ വരെ ഉള്ള നാടാണ്. അപ്പോ സാധാരണക്കാരന്റെ അവസ്ഥ പറയണോ. ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ആംബുലന്‍സിന്റെ പുറകെ വച്ച് പിടിപ്പിക്കുന്ന ഫ്രീക്കന്‍ പിള്ളേര്‍വരെ കേരളത്തിലുണ്ട്. മോശപ്പെട്ട ഡ്രൈവിങ്ങും അമിത വേഗതയും അശ്രദ്ധമായി വണ്ടി ഓടിക്കുന്നതിനുമെല്ലാം ഏറ്റവും കൂടുല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോ നല്‍കുന്ന കണക്ക് നോക്കൂ...

2015ലെ കണക്ക്

2015ലെ കണക്ക്

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഗതാഗത നിയമ ലംഘനത്തില്‍ ഒന്നാമന്‍ നമ്മുടെ കേരളമാണ്.

 മുന്നില്‍

മുന്നില്‍

അമിത വേഗത, അശ്രദ്ധമായി വാഹനമോടിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കേരളം മുമ്പന്തിയിലുള്ളത്.

തിരുവനന്തപുരം

തിരുവനന്തപുരം

പത്തുലക്ഷത്തിലധികം ജനസംഘ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്ത് 12,440 കേസുകളും കൊച്ചിയില്‍ 10502 കേസുകളും തൃശ്ശൂരില്‍ 8068 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെട്രോ നഗരമായ ദില്ലി നാലാം സ്ഥാനത്താണ് വെറും 7411 കേസുകള്‍.

 18 വയസില്‍ താഴെ

18 വയസില്‍ താഴെ

അമതി വേഗതിയില്‍ വാഹനമോടിച്ചതിന് 1538 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതില്‍ 500 കേസ് കേരളത്തില്‍ നിന്നാണ്.

നിയമം

നിയമം

ഇന്ത്യയിലെ പ്രധാനപ്പെട്ട 53 നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 1,10,266 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വാഹനവുമായി പുറത്തിറങ്ങുന്ന എല്ലാവരും ഒരു സിഗ്നലെങ്കിലും തെറ്റിക്കാതെ തിരിച്ച് പോകില്ലത്രേ.

കേരളം

കേരളം

ട്രാഫിക്ക് കുരുക്കില്‍ എല്ലാ നിയന്ത്രണവും വിടുന്ന ഡ്രൈവര്‍മ്മാരുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. തൃശ്ശൂര്‍, കൊച്ചി, തിരുവന്തപുരം നഗരങ്ങളിലാണ് ദേഷ്യക്കാരായ ഡ്രൈവര്‍മാരുള്ളത്.

റോഡുകളില്ല

റോഡുകളില്ല

മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ ഒരു കോടിയോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെത്തുന്ന മറ്റ് വാഹനങ്ങള്‍ വേറെ. എന്നാല്‍ വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് കേരളത്തിലുള്ളത്. ഇതാണത്രേ നിയമലംഘനങ്ങള്‍ പെരുകാന്‍ കാരണം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kerala top States in road rage rash driving cases, National crime record bureau report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X