Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ നോക്കു കൂലിയില്ല.. മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും, പിന്തുണച്ച് ട്രേഡ് യൂണിയനുകളും

തിരുവനന്തപുരം: മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കു കൂലി നിർത്തലാക്കാൻ സർക്കാര്തീരുമാനിച്ചു.തീരുമാനത്തെ ട്രെയിഡ് യൂണിയനുകൾ പിന്തുണച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

എഐവൈഎഫ് ഇടപെടൽ മൂലം വർക്ക് ഷോപ്പ് തുടങ്ങാനാകാതെ പ്രവാസിയായ സുഗതൻ ആത്മഹത്യചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തുര യോഗം വിളിച്ചത്.ട്രെയിഡ് യൂണിയന്‍ യോഗം വിളിച്ചു ചേർക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്കിയിരുന്നു.

 pinarayi-vijayan-

സംസ്ഥാനതല യോഗത്തിൻറെ തുടർച്ചയായി മെയ് ഒന്നിന് എല്ലാ ജില്ലയിലും കലക്ടർമാർ തൊഴിലാളി സംഘടനകളുടെ മീറ്റിംഗ് വിളിക്കും.നോക്കുകൂലിയുെ തൊഴിലാലികളെ സംഘടനകള്‍ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കുന്നതോടെ തൊഴിലാളികളെ സംരക്ഷിക്കാനുള്ള വഴികള്‍ സർക്കാർ കണ്ടെത്തുമെന്നും പിണറായി പറഞ്ഞു.

തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ പരമാവധി നേടിക്കൊടുക്കുകയെന്നതാണ്സർക്കാറിൻറെ ലക്ഷ്യം.
തൊഴിൽരംഗത്ത് കേരളത്തിൽ നിലനിൽക്കുന്ന ദുഷ്പ്രവണതകൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കും.തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണൻ, ആനത്തലവട്ടം ആനന്ദൻ, കെ.ചന്ദ്രന്‍പിളള (സിഐടിയു), ആര്‍. ചന്ദ്രശേഖരന്‍ എന്നിവർ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+