കാര്യവട്ടം ക്യാംപസില്‍ മൃതദേഹം മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍; ഒന്നരമാസം പഴക്കമെന്ന് പോലീസ്

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസില്‍ ദുരൂപ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒന്നര മാസം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Deadbody

കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാര്‍ട്ടമെന്റിന്റെ പിറക് വശത്തായാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ കെട്ടി തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉദ്ഘാടനം ബുധനാഴ്ച നടക്കുന്നുണ്ട്. വിഎസ് അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണുള്ളത്. അക്വേഷ മരങ്ങള്‍ക്കിടയില്‍ ഊഞ്ഞാലില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

English summary
Dead body found on Kerala University Karyavattom campus
Please Wait while comments are loading...