പുതിയ വന്ദേഭാരതിന് നിരക്കില്‍ വർധനവ്: തിരികെ വരുമ്പോള്‍ ആശ്വാസം, സമയവും കുറയും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട് നിന്നും പുറപ്പെട്ട ട്രെയിന്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുകയാണ്. ഇത്തവണ ആലപ്പുഴ വഴിയാണ യാത്ര. എട്ടുമണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാകും. എട്ടുകോച്ചുകളുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ക്ഷണിക്കപ്പെട്ട അഥിതികള്‍ക്ക് മാത്രമാണ് ഇന്ന് യാത്ര ചെയ്യുന്നത്. രാവിലെ ഏഴിന് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. രണ്ടാം വന്ദേഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കാസർകോട്ടുനിന്നുള്ളതിന് 20631, തിരുവനന്തപുരത്തുനിന്നുള്ളതിന് 20632 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പർ.

റെഗുലർ സർവീസ് ബുധനാഴ്ചയാണ് ആരംഭിക്കുക. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എസി ചെയര്‍കാറില്‍ 1,555 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2835 രൂപയുമാണ് നല്‍കേണ്ടത്. നിലവിലെ സർവ്വീസില്‍ നിന്നും ചെറിയ വർധനവ് പുതിയ സർവ്വീസിനുണ്ട്. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2880 രൂപയാണ് ഈടാക്കുന്നത്.
കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1515 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2800 രൂപയും നല്‍കണം. എന്നാല്‍ തിരിച്ചുള്ള സർവ്വീസില്‍ പഴയ വന്ദേഭാരതാണ് ലാഭകരം. 20634 എന്ന നമ്പറിലുള്ള ആ വണ്ടിക്ക് യഥാക്രമം 1590, 2880 എന്നിങ്ങനെയാണ് നിരക്ക്. സമയത്തിന്റെയും ഭക്ഷണത്തിന്റെയും വ്യത്യാസമാണ് ഒരേ റൂട്ടിലെ യാത്രയ്ക്ക് വ്യത്യസ്തനിരക്ക് വരാനുള്ള കാരണം.
ഒന്നാം വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക്
തിരുവനന്തപുരത്ത് നിന്ന് (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കൊല്ലം- 435, 820
കോട്ടയം- 555, 1075
എറണാകുളം ടൗണ്‍- 765, 1420
തൃശൂര്‍- 880, 1650
ഷൊര്‍ണൂര്‍- 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂര്‍- 1260, 2415
കാസര്‍കോട്- 1590, 2880
കാസര്‍കോട് നിന്ന് (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കണ്ണൂര്‍- 445, 840
കോഴിക്കോട്- 625, 1195
ഷൊര്‍ണൂര്‍- 775, 1510
തൃശൂര്‍- 825, 1600
എറണാകുളം- 940, 1835
കോട്ടയം- 1250, 2270
കൊല്ലം- 1435, 2645
തിരുവനന്തപുരം- 1520, 2815
അതേസമയം, വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങുമായി ബന്ധപെട്ട് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നാളെ റെയിൽവേ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുത്തു. സംസ്ഥാന കായിക,റെയിൽവെ വകുപ്പ് മന്ത്രിവി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി , എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിന് പുറമെ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലാണ് പുതിയ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications