• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാലവർഷം ജൂൺ മൂന്നിന്; ഇത്തവണയും ശരാശരിയിലും കൂടുതൽ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ജൂൺ ആദ്യ വാരം തന്നെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ മൂന്ന് മുതൽ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ മെയ് 31 കാലാവർഷം എത്താനുള്ള സാധ്യതകളുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നെങ്കിലും വൈകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

ജൂണ്‍ ഒന്നു മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റും ബം​ഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റും രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായി കാലവർഷം നേരത്തെയെത്തുമെന്നായിരുന്നു കരുതിയിരുന്നത്. കാലവർഷത്തിന്റെ വേഗത കൂടുകയും ചെയ്തിരുന്നു. എന്നാൽ ജൂൺ ആദ്യ ദിവസങ്ങളിൽ മാത്രമേ കാലവർഷം പെയ്യൂ.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മുൻകരുതലെടുത്ത് കഴിഞ്ഞു. ശക്തമായ വേനൽ മഴയും ലഭിച്ചതിനാൽ ഇത്തവണയും പ്രളയ സാധ്യത തള്ളികളയാനാകില്ലെന്ന് ചില വിദഗ്ധർ ചൂണ്ടികാട്ടിയിരുന്നു. ആലപ്പുഴയുടെ പല പ്രദേശങ്ങളിലും വേനൽ മഴയുടെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നതും ആശങ്കയ്ക്ക് കാരണമാകുന്നു.

അതേസമയം മുന്നറിയിപ്പ് കണക്കിലെടുത്ത് അണക്കെട്ടുകളിൽ കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. 2018ന് സമാന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബിയും ഇറിഗേഷൻ വകുപ്പും.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 7 മുതൽ 11 സെന്റിമീറ്റർ വരെ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

30-05-2021 : ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ
31-05-2021 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
01-06-2021 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ
02-06-2021 : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം
03-06-2021 : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം

മത്സ്യബന്ധനത്തിന് വിലക്ക്

കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.
30-05-2021 മുതൽ 01-06-2021 കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്പറഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. തെക്കൻ തമിഴ്‌നാട് തീരത്ത് മെയ് 30 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

cmsvideo
  ചരക്കുകപ്പലിലെ തീപിടിത്തം; ആസിഡ് മഴയ്ക്ക് സാധ്യത | Oneindia Malayalam
  അസദുദ്ധീൻ ഓവൈസി
  Know all about
  അസദുദ്ധീൻ ഓവൈസി

  English summary
  Kerala weather south west monson to hit Kerala by June 3rd expects heavy rainfall
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X