Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം: സൗദിയില്‍ മലയാളികള്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ദുബായിലേയ്ക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. തീര്‍ഥാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 57 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബസ് ഡ്രൈവര്‍ അത്താണിക്കല്‍ അബ്ദുല്‍ ലത്തീഫ്, മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശിയായ അബു, കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശി മുഹമ്മദ് എന്നിവരാണ് മരിച്ചത്. അബുവിന്റെ നേതൃത്വത്തിലായിരുന്നു തീര്‍ഥാടക സംഘം യാത്ര ചെയ്തിരുന്നത്. അപകടം നടക്കുമ്പോള്‍ ലത്തീഫായിരുന്നു ബസ് ഓടിച്ചിരുന്നത്.

blood

ശനിയാഴ്ച വൈകിട്ട് 6.30നാണ് അപകടം നടന്നത്. റുവൈസ് താരിഫിനടുത്ത് വെച്ച് ബസിന്റെ ടയര്‍ പൊട്ടി മറിയുകയായിരുന്നു. മുന്‍വശത്തെ ടയറാണ് പൊട്ടിയത്. ദുബായില്‍ നിന്ന് മെയ് ആറിനാണ് തീര്‍ത്ഥാടക സംഘം സൗദിയിലേയ്ക്ക് പോയത്. സ്ത്രീകളും കുട്ടികളുമടക്കം അറുപതിലധികം പേര്‍ സംഘത്തിലുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് എന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+