കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിൻ വധക്കേസ്; 14 പ്രതികളും പിടിയിൽ, ഇനി നീനുവിന്റെ അമ്മ രഹ്നബീവി മാത്രം!ബീവി മുങ്ങിയത് എങ്ങോട്ട്?

ഇവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും പോലീസ് അന്വേഷിക്കുന്നുണ്ട്.

Google Oneindia Malayalam News

കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് കോട്ടയം സ്വദേശി കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കഴിഞ്ഞദിവസം പോലീസിന്റെ കസ്റ്റഡിയിലായത്. ഇതിൽ മൂന്നു പേർ പാലക്കാട് പുതുനഗരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ രണ്ട് പേരെ പുനലൂരിൽ നിന്നും പിടികൂടി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി.

ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...

കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാവ് രഹ്ന ബീവി മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ കെവിൻ കൊല്ലപ്പെട്ടതിന് പിന്നാലെ രഹ്ന ബീവി ഒളിവിൽ പോയിരുന്നു. രഹ്നാ ബീവിയെ കണ്ടെത്താൻ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

 കഴിഞ്ഞദിവസം...

കഴിഞ്ഞദിവസം...

കെവിനെ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായത്. കൊല്ലം തെന്മല സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവർ പാലക്കാട് പുതുനഗരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കെവിൻ കൊല്ലപ്പെട്ടതിന് പിന്നാലെ കോയമ്പത്തൂരിക്ക് കടന്ന മൂവരും അവിടെ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് ഇവർ കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ റമീസ്, ഫസൽ എന്നിവരെ പുനലൂരിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ഇതോടെ കെവിൻ വധക്കേസിൽ പിടിയിലായവരുടെ എണ്ണം 17 ആയി. ഇവരെയെല്ലാം ചോദ്യം ചെയ്തുവരികയാണ്.

ചാടിപ്പോയെന്ന്...

ചാടിപ്പോയെന്ന്...

തട്ടിക്കൊണ്ടുപോയ കെവിൻ കാറിൽ നിന്നും ചാടിപ്പോയതാണെന്നാണ് എല്ലാ പ്രതികളും പോലീസിന് നൽകിയ മൊഴി. മണിക്കൂറുകളോളം പോലീസ് ഇവരെ ചോദ്യം ചെയ്തെങ്കിലും എല്ലാ പ്രതികളും ഈ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. അതേസമയം, കെവിന്റെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതും പോലീസ് അന്വേഷണം വൈകിപ്പിക്കുന്നുണ്ട്. കെവിന്റെത് മുങ്ങി മരണമായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ സ്വയം വീണപ്പോൾ മുങ്ങിമരിച്ചതാണോ, അതോ മർദ്ദനമേറ്റ് തോട്ടിൽ വലിച്ചെറിഞ്ഞ ശേഷം മുങ്ങിമരിച്ചതാണോ എന്നതുസംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കു.

മൊഴി നൽകിയത്...

മൊഴി നൽകിയത്...

കെവിൻ ചാടിപ്പോയതാണെന്നോ എന്ന കാര്യത്തിൽ ബന്ധുവായ അനീഷിനും വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല. കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് നൽകിയ മൊഴിയിലും മർദ്ദനത്തിന് ശേഷം എന്ത് സംഭവിച്ചുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം അനീഷ് പിന്നീട് മാധ്യമങ്ങളോട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണസംഘം ഇക്കാര്യങ്ങളെക്കുറിച്ച് അനീഷിൽ നിന്ന് കൂടുതൽ വിവരം തേടുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.

Recommended Video

cmsvideo
നീനുവിന്‍റെ അമ്മ രഹനക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി | OneIndia Malayalam
രഹ്ന ബീവി...

രഹ്ന ബീവി...

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കെവിന്റെ ഭാര്യ പിതാവ് ചാക്കോ, മകൻ ഷാനു ചാക്കോ എന്നിവരടക്കം 14 പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കോട്ടയത്തെ ബിരുദ പഠനത്തിനിടെയാണ് നീനു ചാക്കോ കെവിനുമായി പ്രണയത്തിലായത്. എന്നാൽ കെവിന്റെ സാമ്പത്തിക സ്ഥിതിയും, ജാതിയും നീനുവിന്റെ വീട്ടുകാരുടെ എതിർപ്പിന് കാരണമായി. തുടർന്ന് വീട് വിട്ടിറങ്ങിയ നീനുവും കെവിനും മേയ് 24ന് വിവാഹിതരായി. ഇതിനുപിന്നാലെയാണ് ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. നീനുവിന്റെ മാതാപിതാക്കളുടെ നിർദേശപ്രകാരമായിരുന്നു ഈ തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക്; അതിജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്... കുർബാന കൈകളിൽ മതിയെന്ന്നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക്; അതിജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്... കുർബാന കൈകളിൽ മതിയെന്ന്

''എന്റെ ഭാവി തൊലയ്ക്കാൻ വയ്യ സാറേ, ഞങ്ങക്ക് കൊച്ചിനെ വേണം'' ! ഷാനു ചാക്കോയുടെ ഫോൺ സംഭാഷണം''എന്റെ ഭാവി തൊലയ്ക്കാൻ വയ്യ സാറേ, ഞങ്ങക്ക് കൊച്ചിനെ വേണം'' ! ഷാനു ചാക്കോയുടെ ഫോൺ സംഭാഷണം

English summary
kevin murder; five more accused are in police custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X