കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാര്‍ കെവിന്‍റെ തിരോധാനം മറച്ചുവെച്ചത് 14 മണിക്കൂര്‍.. പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടേക്കും

  • By Desk
Google Oneindia Malayalam News

കെവിന്‍ കൊലപാതക കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ കേസില്‍ പോലീസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമ്മതിച്ചിരുന്നു.

പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന കാര്യം അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കിയത്. പോലീസുകാരെ പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമപരമായ എല്ലാ സാധ്യതകളും തേടാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കസ്റ്റഡിയില്‍

കസ്റ്റഡിയില്‍

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന് പൂര്‍ണ പിന്തുണ പോലീസുകാരില്‍ ലഭിച്ചിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ബിജുവിനേയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സാനു ചാക്കോയുടേയും സംഘത്തിന്‍റേയും കൈയ്യില്‍ നിന്ന് രാത്രി പട്രോളിങ് ജീപ്പില്‍ എത്തിയ എഎസ്ഐ ബിജു 2000 രൂപ കൈക്കൂലി വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ചളി ഉപയോഗിച്ച് മറച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചിരുന്നതിനുമാണ് കൈക്കൂലി വാങ്ങിയതെന്നായിരുന്നു പോലീസ് ഭാഷ്യം.എന്നാല്‍ സംശയകരമായ രീതിയില്‍ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മറിച്ചിട്ടും എസ്ഐ ഇക്കാര്യം അന്വേഷിച്ചില്ലെന്നത് കേസിലെ വലിയ വീഴ്ചയായാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

പുലര്‍ച്ചയോടെ

പുലര്‍ച്ചയോടെ

എഎസ്ഐ ബിജുവും സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാറും പുലര്‍ച്ചെ രണ്ടോടെയാണ് കെവിനെ തട്ടികൊണ്ട പോയ വിവരം അറിഞ്ഞത്. പട്രോളിങ്ങിനിടെ തങ്ങള്‍ പരിശോധിച്ച വാഹനത്തിലാണ് കെവിനെ കടത്തിയതെന്ന് വ്യക്തമാക്കിയത് പിന്നാലെ എഎസ്ഐ ബിജു തെന്‍മല പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ ശ്രമിച്ചിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം സാനുവിനെ അപ്പോള്‍ തന്നെ എഎസ്ഐ ബിജു വിളിച്ചിരുന്നതായും കെവിനെ തിരികെ എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

തട്ടികൊണ്ടുപോകാനും പിന്തുണ

തട്ടികൊണ്ടുപോകാനും പിന്തുണ

കെവിന്‍ സുഹൃത്ത് അനീഷിന്‍റെ വീട്ടിലാണ് ഉള്ളതെന്ന് സാനുവിനും സംഘത്തിനും വിവരം കൈമാറിയതും അനീഷിന്‍റെ വീട്ടിന്‍റെ പരിസരത്ത് പട്രോളിങ് നടത്തിയ പോലീസുകാരാണെന്നും അക്രമം കഴിഞ്ഞ് മടങ്ങും വരെ സംഘം സാനുവിനും സംഘത്തിനും കാവല്‍ നിന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

രാവിലെ തന്നെ

രാവിലെ തന്നെ

കെവിനെ കാണാതായെന്ന് ഞായറാഴ്ച രാവിലെ തന്നെ എസ്ഐ എംഎസ് ഷിബു അറിഞ്ഞിട്ടും നീനുവിന്‍റെ പരാതി എസ്ഐ അവഗണിച്ചു. കൂടാതെ രാത്രി എട്ടിനാണ് അന്വേഷണം തുടങ്ങിയത്.സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് വെറുമൊരു കുടുംബ പ്രശ്നമായി കണക്കാക്കിയെന്നും അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Recommended Video

cmsvideo
കെവിന്‍ കേസിൽ സംഭവിച്ചത് ദൃശ്യം സിനിമക്ക് സാമാനം | Oneindia Malayalam
പിരിച്ചു വിട്ടേക്കും

പിരിച്ചു വിട്ടേക്കും

ഇതോടെയാണ് ഗുരുതര വീഴ്ച വരുത്തിയ എസ്ഐ ഷിബു, എഎസ്ഐ ടിഎം ബിജു, സിപിഒ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടാനുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ തുനിഞ്ഞത്. അതേസമയം എഎസ്ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍ നിന്നും ഒഴിവാക്കിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

English summary
kevin murder police officials may be dismissed from service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X