തിരുവനന്തപുരത്ത് കെജിഎംഒഎ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, രോഗികള്‍ക്ക് ആശ്വാസം

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെജിഎംഒഎ നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതോടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം സാധാരണ നിലയിലായി. ഇന്നുരാവിലെ മുതൽ ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചു. ഒ.പികൾ വീണ്ടും സാധാരണ ഗതിയിൽ പ്രവർത്തനമാരംഭിച്ചതോടെ ആശുപത്രികളിലേക്ക് രോഗികൾ എത്താൻ തുടങ്ങി.

 doctor

സമരം തുടർന്നാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കുടുംബാംരോഗ്യകേന്ദ്രങ്ങളിൽ വൈകിട്ടുവരെയുള്ള ഒ.പി.യുമായി സഹകരിക്കും, ഇവിടെ കുറഞ്ഞത് മൂന്ന് ഡോക്ടർമാരെ ഏർപ്പെടുത്തും, ഡോക്ടർമാർ അവധിയെടുക്കുന്ന ദിവസങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തും തുടങ്ങിയ തീരുമാനങ്ങളാണ് ഡോക്ടർമാരും സർക്കാറും നടത്തിയ ചർച്ചയിൽ തീരുമാനമായത്.


കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും, കേന്ദ്രങ്ങളിൽ കുറഞ്ഞത് 3 ഡോക്ടർമാരെ ഉറപ്പ് വരുത്തും. നിലവിൽ പ്രവർത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളിൽ ഇപ്പോൾ തന്നെ 3 ഡോക്ടർമാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും.
 ഇവർ ലീവെടുക്കുന്ന ദിവസങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നൽകുന്ന റിസർവ് ടീം ഉണ്ടാക്കും.

 രോഗികളുടെ വർദ്ധ്യനവുള്ള കേന്ദ്രങ്ങളിൽ ഘട്ടം ഘട്ടമായി അവശ്യമെങ്കിൽ കൂടുതൽ ഡോക്ടർമാരെ കൂടുതലുള്ള കേന്ദ്രങ്ങളിൽ നിന്നും പുനർവിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സർക്കാർ മുൻകൂട്ടി കണ്ടിരുന്നു.ആർദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികൾ അടക്കമുള്ളവരുമായി ചർച്ച നടത്തും.

അനധികൃതമായി ജോലിയിൽ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്‌പെന്റ് ചെയ്ത ഡോക്ടർ വിശദീകരണം നൽകിയാൽ നടപടി ഒഴിവാക്കും അവിചാരിതമായി ഡോക്ടർമാരുടെ സംഘടന നടത്തിയ മിന്നൽ സമരത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ മന്ത്രി അമർഷം രേഖപ്പെടുത്തി.

കെ.ജി.എം.ഒ.എ. ഭാരവാഹികളായ ഡോ. റൗഫ് എ.കെ., ഡോ. ജിതേഷ് വി., ഡോ. ജോസഫ് ഗോമസ്, ഡോ. ശ്യാംസുന്ദർ തുടങ്ങിയവർ പങ്കെടുത്തു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kgmoa end strike in thiruvanathapuram after four days

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്