കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് വരുമാനം 126 ലക്ഷം രൂപ; സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തിലും അപൂർവ്വ നേട്ടം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം രൂപയും ഈ വര്‍ഷത്തില്‍ 14 ലക്ഷം രൂപയും ലഭിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കഴിഞ്ഞ വർഷം ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് തുടക്കമാകുന്നത്. കൈറ്റ് വിക്ടേഴ്സ് വഴിയാണ് ടെലിവിഷനിലൂടെയും യുട്യൂബിലൂടെയും ക്ലാസുകളുടെ സംപ്രേഷണം ആരംഭിക്കുന്നത്. പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിഷയങ്ങളും അധ്യാപകർ കുട്ടികൾക്കായി ക്ലാസെടുത്തും. ഈ സമയംകൊണ്ട് പല നേട്ടങ്ങളും കൈറ്റ് വിക്ടേഴ്സ് സ്വന്തമാക്കി.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
കൃത്യമായ വരുമാനമാണ് ഇതിലൊന്ന്. ക്ലാസുകൾ തുടങ്ങിയതിന് ശേഷം പരസ്യങ്ങളിലൂടെ 126 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം രൂപയും ഈ വര്‍ഷത്തില്‍ 14 ലക്ഷം രൂപയും ലഭിച്ചു. അനാവശ്യ പരസ്യങ്ങള്‍ ഉള്‍പ്പെടാതിരിക്കാനും കണ്ടന്റ് കോപ്പി റൈറ്റിനും കൈറ്റ് വിക്ടേഴ്സിന്റെ വീഡിയോകള്‍ എടുത്ത് രൂപമാറ്റം വരുത്തി പ്രചരിപ്പിക്കാതിരിക്കാനും കൂടിയാണ് യുട്യൂബില്‍ പരസ്യം അനുവദിക്കാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷത്തെ ക്ലാസുകള്‍ മോണിറ്റൈസ് ചെയ്യുന്നില്ല. എങ്കിലും യുട്യൂബ് സ്വന്തം നിലയിലുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അതാണ് ഇപ്പോഴും വരുമാനം വരാനുള്ള ഒരു കാരണം. ഇത്തരത്തിൽ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ക്ലാസുകളുടെ നിലവരം വർധിപ്പിക്കുന്നതിനുള്ള നടപടികളും സാഹചര്യങ്ങളും ഒരുക്കാനാണ് ഉപയോഗിക്കുന്നത്. 15 ലക്ഷം രൂപ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്തിരുന്നു.
യുട്യൂബ് വരിക്കാരുടെ എണ്ണത്തിലാണ് മറ്റൊരു നേട്ടം. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് 49000 സബ്സ്‌ക്രൈബേഴ്സായിരുന്നു കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിനുണ്ടായിരുന്നത്. ഇപ്പോഴത് 30 ലക്ഷമായി ഉയർന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് ഇത്രയധികം വരിക്കാർ എത്തിയത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കുട്ടികളാണ് ക്ലാസുകളുടെ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. പ്ലേ ലിസ്റ്റടക്കം ഒരുക്കിയാണ് യുട്യൂബിൽ ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications