ശമ്പളത്തിന് പുറമെ സൗജന്യ ഭക്ഷണവും താമസവും നൽകുന്നുണ്ട്; നോട്ടീസ് പിൻവലിച്ചെങ്കിൽ നിയമനടപടിയിലേക്കെന്ന് സാബു
ശമ്പളത്തിന് പുറമെ സൗജന്യ ഭക്ഷണവും താമസവും നൽകുന്നുണ്ട്; നോട്ടീസ് പിൻവലിച്ചെങ്കിൽ നിയമനടപടിയിലേക്ക്: സാബു ജേക്കബ്
കൊച്ചി: വേജ് ബോർഡ് നിർദേശിക്കുന്ന ശമ്പളത്തേക്കാൾ കൂടുതലും അതോടൊപ്പം നാല് നേരം സൗജന്യ നോൺ വെജ് ഭക്ഷണവും താമസവും തൊഴിലാളികൾക്ക് നൽകുന്നുണ്ടെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. 2019 ലെ പുതുക്കിയ കൂലി നടപ്പാക്കുന്നില്ലെന്നാണ് ആരോപിച്ചാണ് തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ ഇത് ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും നോട്ടീസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് നടപ്പാക്കിയിട്ടില്ല. തൊഴിൽ വകുപ്പ് നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അനുകൂല നടപടിയുണ്ടാകത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും സബു എം ജേക്കബ് വ്യക്തമാക്കി.

തൊഴിൽ വകുപ്പ് നടപടി കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ അദ്ദേഹം കമ്പനിയെയും മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ പരിശോധന ന്യായീകരിക്കാനാണ് നിയമസാധുതയില്ലാത്ത നോട്ടിസുകള്‍ നല്‍കുന്നതെന്നും കൂട്ടിച്ചേർത്തു. കിറ്റക്സിന് ലഭിച്ച നോട്ടീസിൽ 2019 ലെ പുതുക്കിയ കൂലി നടപ്പാക്കുന്നില്ലെന്നാണ് ആരോപിക്കുന്നത്. ഹൈക്കോടതി ഇത് 2021 മാർച്ച് 26ന് ഇതു സ്റ്റേ ചെയ്തിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 2019 ലെ ശുപാര്‍ശ നടപ്പാക്കേണ്ടതില്ലെന്നാണ് ഇടക്കാല ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.

"2010 ലാണ് സംസ്ഥാനത്ത് വസ്ത്ര നിർമാണ മേഖലയില്‍ വേജ് ബോർഡ് ശുപാര്‍ശകള്‍ നടപ്പാക്കി തുടങ്ങിയത്. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ 132/2010 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള വേജ് ബോർഡ് ശുപാര്‍ശകളാണ് നിലവില്‍ കമ്പനികള്‍ നല്‍കുന്നത്. ഇതുപ്രകാരം ഒരു എ ഗ്രേഡ് ടെയ്‌ലര്‍ക്ക് കൊടുക്കേണ്ട മാസശമ്പളം 9,240 രൂപയാണ്, എന്നാല്‍ കിറ്റെക്‌സ് 16,250 രൂപ ശമ്പളവും സൗജന്യമായി നാലു നേരം പരിധിയില്ലാതെ നോണ്‍വെജ് ഭക്ഷണവും താമസവും നല്‍കുന്നു."

കിറ്റക്സ് ലിമിറ്റഡിൽ തുടർച്ചയായി നടക്കുന്ന പരിശോധനകളിൽ പ്രതിഷേധിച്ച് സർക്കാരുമായി ഒപ്പുവെച്ച 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കിറ്റക്സ് ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിൽ വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതെന്നാണ് കമ്പനി പറയുന്നത്. പരിശോധനകള്‍ ഹൈക്കോടതി നിര്‍ദേശാനുസരണമാണെന്നും പരിശോധനയ്ക്കെത്തിയ ഒരു സബ് ജഡ്ജി തന്നെ വിളിച്ചിരുന്നുവെന്നുമാണ് പി.വി ശ്രീനിജൻ എംഎൽഎ പറഞ്ഞത്.

എന്നാൽ ഹൈക്കോടതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന സ്ഥലം എംഎൽഎ മാത്രം അറിഞ്ഞത് എങ്ങനെയാണെന്നും സാബു എം ജേക്കബ് ചോദിക്കുന്നു. കമ്പനിയിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് എന്ന പേരിൽ അടുത്ത ദിവസം പാർട്ടി പത്രത്തിൽ മാത്രം ക്രമക്കേടുകൾ വിശദീകരിച്ച് വാർത്ത വന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications