• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോലീസ് പോലും പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്താവും; തുഷാര്‍ വെള്ളാപ്പള്ളി

Google Oneindia Malayalam News

കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ പൊലീസിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുമായി എസ്എന്‍ഡിപി വൈസ് പ്രസിഡന്റും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. കിഴക്കമ്പലത്ത് നടന്ന ആക്രമ സംഭവങ്ങളെ കലാപം എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്.

പഞ്ചാബില്‍ ഞെട്ടിക്കാന്‍ ക്യാപ്റ്റനും ബിജെപിയും; അണിയറയില്‍ ഒരുങ്ങുന്നത് നിര്‍ണായക നീക്കങ്ങള്‍പഞ്ചാബില്‍ ഞെട്ടിക്കാന്‍ ക്യാപ്റ്റനും ബിജെപിയും; അണിയറയില്‍ ഒരുങ്ങുന്നത് നിര്‍ണായക നീക്കങ്ങള്‍

പോലീസിനു പോലും മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്താവുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ചോദിക്കുന്നു. കിഴക്കമ്പലം കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണെന്നും മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

1

കിഴക്കമ്പലം കലാപം ഗൗരവമായി കാണണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന ഓമന പേര് നല്‍കി.
അതിഥികളെ ഊട്ടി ഉറക്കി. മലയാളികള്‍ മറുനാട്ടില്‍ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മള്‍. നമ്മുടെ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം.പക്ഷെ അത് അതിരുകടക്കരുത്.

2

കിഴക്കമ്പലം കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണ്. മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്. പോലീസിനു പോലും മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് ? ഇവര്‍ ആരൊക്കെ?
കൃത്യമായ രേഖകള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടോ? ഇവര്‍ക്ക് ജോലി കൊടുക്കുന്ന കമ്പനിക്കാര്‍ വശം രേഖകള്‍ ഉണ്ടോ?
പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഇവരുടെ റെക്കോഡുകള്‍ ഉണ്ടോ?

3

അതിഥികള്‍ ആരൊക്കെയെന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്ത് നമ്മുടെ പോലീസ് ഇവരുടെ പ്രാദേശിക സ്വഭാവം ഉറപ്പുവരുത്താറുണ്ടോ ? മറ്റ് സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവരെ നമ്മുടെ അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്ന് പിടികൂടുന്നത് നിത്യ സംഭവമാണ്. കേരളത്തില്‍ കൊല ചെയ്ത് മുങ്ങുന്ന അതിഥികളും ഏറെയാണ്.

4

മറുനാടന്‍ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാര്‍ ഒരു നയം രൂപികരിച്ച് വൈകാതെ നടപ്പിലാക്കണം. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും. പിന്നീട് മടിയില്‍ വെയ്ക്കാനും പറ്റില്ല.
ജനങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണം- തുഷാര്‍ വെള്ളാപ്പള്ളി പോസ്റ്റില്‍ കുറിച്ചു.

5

അതേസമയം, കിഴക്കമ്പലം ആക്രമം 7 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കി. 151 പേര്‍ കസ്റ്റഡിയിലാണ്.. ഇവരില്‍ നിന്ന് യഥാര്‍ത്ഥ അക്രമികളെ കണ്ടെത്തും. പൊലീസ് 2 കേസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് എത്തിയതും അന്വേഷിക്കും'. തൊഴില്‍ ഉടമക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

6

തൊഴിലാളികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകള്‍ക്കാണ്. ഇത്തരത്തില്‍ കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകള്‍ക്ക് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പോലീസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. സ്വന്തം സ്ഥലം നല്‍കി താമസിപ്പിക്കുന്നവര്‍ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണ്.

cmsvideo
  കിറ്റക്‌സ് തൊഴിലാളികള്‍ക്ക് ലഹരി എത്തിച്ചു നല്‍കി, ആക്രമണത്തിന് കാരണം ഇത് | Oneindia Malayalam
  7

  ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്. ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഗൗരവമായി കാണുന്നു. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങള്‍ തകര്‍ക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താന്‍ എങ്ങനെ ഇവര്‍ക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവര്‍ക്ക് ധൈര്യം നല്‍കിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയില്‍ വരേണ്ടതാണെന്നും പൊലീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

  English summary
  Kizhakkambalam Police Attack: Thushar Vellapally with a post against guest workers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion