കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നല്ലെങ്കില്‍, നാളെ വിഎസ് ദുഃഖിക്കേണ്ടി വരും: രമ

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ടി പി ചന്ദശേഖരന്‍ വധത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാട് ചര്‍ച്ചയാകുന്നു. യു ഡി എഫും ആര്‍ എം പിയും ചുറ്റിലുമിരുന്ന് ആരോപണങ്ങല്‍ക്കൊണ്ട് കുത്തുമ്പോഴും വി എസ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

വി എസ് പെട്ടന്ന് കളം മാറിച്ചവിട്ടിയപ്പോള്‍ അത് അത്രപെട്ടന്ന ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയത് ടി പിയുടെ വിധവ കെ കെ രമയ്ക്ക് മാത്രമാണ്. ഇന്നല്ലെങ്കില്‍ നാളെ വി എസ് ദുഃഖിക്കേണ്ടിവരുമെന്നാണ് രമ പറയുന്നത്.

kk-rema

സ്വന്തം മനസ്സാക്ഷിയ്ക്കു വിരുദ്ധമായ നിലപാടാണ് വി എസ് എടുത്തത്. ഇത് പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ഈ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം മനസ്സിലാക്കി. അവര്‍ താഴോട്ടിറങ്ങി വി എസിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചവെന്ന് രമ പറഞ്ഞു.

എ കെ ജി സ്മൃതി മണ്ഡപത്തില്‍ ആര്‍ എം പി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെ സി പി എമ്മിന് എങ്ങനെ എതിര്‍ക്കാനാകുമെന്ന് രമ ചോദിച്ചു. അദ്ദേഹം പാര്‍ട്ടിയുടെ സ്വത്തൊന്നുമല്ലെന്നും പാവങ്ങളുടെ പടത്തലവനാണെന്നും അവര്‍ പറഞ്ഞു. എ കെ ജി സ്മൃതി മണ്ഡപത്തില്‍ ആര്‍ എം പിക്കാര്‍ വന്നാല്‍ തടയുമെന്ന് സി പി എം അറിയിച്ചിരുന്നു.

English summary
KK Rama against VS Achuthananthan over the statement of VS about TP Chandrashekaharan murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X