കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്ത് നിഷേധിച്ച് ശൈലജ; സിപിഐ നേതാക്കൾ തന്റെയും നേതാക്കളെന്ന് മന്ത്രി

സിപിഐ നേതാക്കൾ തന്റെയും നേതാക്കളാണെന്ന് ശൈലജ പറ‍ഞ്ഞു. അവർ കത്ത് നൽകിയെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കൾ കത്ത് നൽകിയെന്ന വാർത്തകൾ തള്ളി മന്ത്രി കെകെ ശൈലജ. സിപിഐ നേതാക്കൾ തന്റെയും നേതാക്കളാണെന്ന് ശൈലജ പറ‍ഞ്ഞു. അവർ കത്ത് നൽകിയെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.

<strong>ജയിലില്‍ കിടന്നിട്ടും വിൻസെന്റ് എംഎൽഎയുടെ ജനപിന്തുണ കുറഞ്ഞില്ല: കാണാനെത്തിയവരിൽ പ്രമുഖരും</strong>ജയിലില്‍ കിടന്നിട്ടും വിൻസെന്റ് എംഎൽഎയുടെ ജനപിന്തുണ കുറഞ്ഞില്ല: കാണാനെത്തിയവരിൽ പ്രമുഖരും

ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ സിപിഐ രംഗത്തെത്തിയതായി രാവിലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു സിപിഐ കത്ത് നല്‍കിയെന്നായിരുന്നു വാർത്തകൾ. തങ്ങളുടെ നിര്‍ദേശങ്ങള്‍ മന്ത്രി അവഗണിച്ചെന്ന് കാട്ടിയാണ് സിപിഐ കത്ത് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

shailaja

തന്നിഷ്ട പ്രകാരമാണ് മന്ത്രി ബാലാവകാശ കമ്മീഷനിൽ നിയമനങ്ങൾ നടത്തിയതെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. നിയമനത്തിനുള്ള അഭിമുഖത്തിൽ പാർട്ടി പ്രതിനിധികളെ വിളിച്ചില്ലെന്നും സിപിഐ പരാതിപ്പെട്ടതായാണ് വാർത്തകൾ.

ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ശൈലജയ്ക്കെതിരെ കർശന വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.

English summary
kk shailaja rejects cpi letter to kodiyeri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X