കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ‌ ഷൈലജ അറിയിച്ചു. ചങ്ങരോത്ത് കടിയങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കാനിടയായ വൈറസ് ബാധ നിപ്പ വൈറസാണെന്ന് പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്ററ്റിയൂട്ടില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഇതിനെതിരെ സര്‍ക്കാര്‍ നടപടി ഊര്ജ്ജിത മാക്കിയത്.

വവ്വാലിന്റെ സാന്നിധ്യമാണ് രോഗത്തിന്റെ തുടക്കത്തിന് കാരണമായി കരുതുന്നതെന്നും രണ്ട് യുവാക്കള്‍ മരിച്ച കടിയങ്ങാട് സൂപ്പിക്കടയിലെ വളച്ചുകെട്ടി എന്ന വീട്ടിലെ കിണറുകളില്‍ കണ്ട വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയച്ചയാതും മന്ത്രി അറിയിച്ചു.

kk

മരിച്ച രോഗികളെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നെഴ്‌സ് കൂടി മരിച്ചേതാടെ മരിച്ചവരുമായി ബന്ധമുള്ള ആളുകളുടെയും പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിേക്കാട് മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ ഇവര്‍ ചികിത്സലിലുള്ള സമയത്ത് ചികിത്സ തേടിയ മറ്റ് രോഗികളുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം മരണപ്പെട്ട പേരാമ്പ്ര ചെറുവണ്ണുര്‍ സ്വദേശിനി ജാനകി മരിച്ചത് നിപ വൈറസ് ബാധമൂലമാണോയെന്ന് അറിയാനായി വിദഗ്ദ പരിശോധനക്കായ് അയച്ചിട്ടുണ്ടെന്നും മരിച്ച യുവാക്കളുടെ പിതാവിന്റെ രക്തത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മരിച്ച സ്വാലിഹിന്റെ പ്രതിസുത വധുവും എറണാകുളം അമൃതയില്‍ ചികിത്സയില്‍ കഴിയുന്ന ആത്തിഫയുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും മന്ത്രി ജനങ്ങളുടെ ആശങ്ക ദുരീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത മന്ത്രിമകരുടെയും കേന്ദ്ര ആരോഗ്യ സംഘത്തിന്റെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ അറിയിച്ചു.

കടിയങ്ങാട് ഉള്ളത് അസാധാരണ സാഹചര്യമാണെന്നും ഇതിന് മുമ്പ് ഇത്തരം സംഭവം ഇത്യയില്‍ രണ്ട് തവണ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു വെന്നും കേന്ദ്ര സംഘത്തിലെ എന്‍സിഡിസി ഡയറക്ടര്‍ ഡോ: സുജിത്ത് കുമാര്‍ സിംഗ് അറിയിച്ചു. തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന തരത്തിലാണ് രോഗ ലക്ഷണങ്ങള്‍ കാണുന്നതെന്നതിനാല്‍ മറ്റ് മസ്തിഷ്‌ക രോഗങ്ങളില്‍ നിന്ന് ഇതിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാമത്തെ മരണേത്താടെ വളരെ പെട്ടന്ന് തന്നെ സംശയമുയരുകയും ആരോഗ്യ വകുപ്പ് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുകയും അതിന്റെ ഫലമാണ് രോഗം കശണ്ടത്താന പെട്ടന്ന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഈ വൈറസിനെ ആദ്യയമായി കണ്ടെത്തിയത് ബംഗ്‌ളാദേശിലാണെന്നും കേരളത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും മികച്ച സാങ്കേതിക വിദ്യകളുള്ള ഇന്ത്യയിലെ നാല് ലാബുകളില്‍ മാത്രമേ പരിശോധന സാധ്യമാവുകയുള്ളു എന്നും പ്രത്യേക സാഹചര്യത്തില്‍ ഇവിടെ ഇത്തരം ലാബ് സൗകര്യമൊരുക്കല്‍ അസാധ്യമാണെന്നും അദ്ദേഹം അറിയിച്ചു.

രോഗം പകരുന്നത് 80 %വും മൃഗങ്ങളില്‍ നിന്നാണെന്നും മൃഗങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും കേരന്ദ സംഘം അറിയിച്ചു. മരിച്ച യുവാക്കളുടെ വീട്ടിലെ മുയലുകള്‍ ചത്തത് ഇതുമായി ബന്ധമില്ലെന്നും മറ്റ് മുയലുകള്‍ക്ക് കുഴപ്പമില്ലാത്തതിനാല്‍ ഇത്തരമൊരു സംശയത്തിന് ഇടയില്ല.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ഡിഎംഒയുടെയും മെസ്സേജുകള്‍ മാത്രം ശ്രദ്ധിക്കുകയും അവ മാത്രമേ മറ്റുള്ളവര്‍ക്ക് കൈമാവൂ എന്നും മറ്റ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മരിച്ച യുവാക്കളുടെ വീടിന്റെ കിണറില്‍ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്കായ് അയച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രിക്കു പുറമേ മന്ത്രി ടി.പി. രാമകൃഷ്ണന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, ഡി.എം.ഒ ഡോ. ജയശ്രീ, മണിപ്പാല്‍ ആശുപത്രിയിലെ ഡോ. അരുണ്‍, കേന്ദ്ര സംഗാംങ്ങളായ ഡോ. സുജിത് കുമാര്‍ സിംഗ്, ഡോ. ഷൗക്കത്തലി, ഡോ. ജയന്‍, ഡോ. രുചി ജയ്ന്‍ എന്നിവരും ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര സംഘം സൂപ്പിക്കടയിലെ വീടുകള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. പനിമൂലം മരിച്ച ജാനകിയുടെ നാടായ ചെറുവണ്ണൂരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

English summary
KK Shylaja about health issues in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X