കണ്ണന്താനം കേന്ദ്ര മന്ത്രിയായതോടെ തകര്‍ന്നത് മാണി കണ്ട സ്വപ്നം; ഇനി ബിജെപിക്കെതിരെ തിരിയും

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: ബിജെപിയിലേക്കില്ലെന്നതിന് വ്യക്തമായ സൂചന നല്‍കി കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കിയതില്‍ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മാണി.

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രി പദവിയില്‍ എത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകില്ലെന്ന് മാണി പറയുന്നു. മലയാളിയായ ഒരാള്‍ക്ക് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയെന്ന് കരുതി കേരളം മുഴുവന്‍ പിടിച്ചടക്കാമെന്നത് ബിജെപിയുടെ മിഥ്യാധാരണ മാത്രമാണെന്നും മാണി പറയുന്നു.

kmmani

കണ്ണന്താനത്തിന്റെ മന്ത്രി പദവി കൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയെ കുറിച്ചുള്ള ധാരണ മാറുമെന്ന് കരുതുന്നില്ലെന്നും മാണി. നേരത്തെ മാണി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രതികരണത്തോടെ ബിജെപിയിലേക്കില്ലെന്ന് പറയാതെ പറയുകയാണ് മാണി.മകനെ കേന്ദ്ര മന്ത്രിയാക്കാന്‍ മാണി ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്.

പ്രതിപക്ഷ നേതാവിനെ ചൊല്ലി യുഡിഎഫില്‍ നടക്കുന്ന വിവാദത്തില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നും മാണി വ്യക്തമാക്കി. യുഡിഎഫില്‍ ആര് പ്രതിപക്ഷ നേതാവാകണമെന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മാണി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മാര്‍ക്കിടാന്‍ താനില്ലെന്നും മാണി വ്യക്തമാക്കി. ഇതൊക്കെ ജനങ്ങള്‍ വിലയിരുത്തട്ടേയെന്നും മാണി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
km mani against bjp for kannanthanam became minister

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്